അബഹ: (gcc.truevisionnews.com) ഹൃദയാഘാതത്തെതുടർന്ന് കണ്ണൂർ സ്വദേശി അബഹയിൽ മരിച്ചു. കണ്ണൂർ പയ്യന്നൂർ കവ്വായി സ്വദേശി ഇബ്റാഹിം കുട്ടി (61) ആണ് മരിച്ചത്.
ചൊവ്വാഴ്ച ഉച്ചയോടെ ഇദ്ദേഹത്തിന് നെഞ്ച് വേദനയെ തുടർന്ന് ഖമീസ് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചുവെങ്കിലും ബുധനാഴ്ച രാവിലെ മരിക്കുകയായിരുന്നു.
25 വർഷമായി ഖമീസിൽ യമൻ പൗരൻ്റെ പർദ്ദ ഷോപ്പിൽ ജോലിചെയ്യുന്ന ഇദ്ദേഹത്തിന്‍റെ കുടുംബം ഇപ്പോൾ കാസർകോട് ജില്ലയിലെ കടങ്ങോട് ആണ് താമസം. ഭാര്യ: ഫാത്തിമ. മക്കൾ: ഫർസാന, ഫാഹിമി.
മരണാനന്തര നടപടികൾ പൂർത്തിയാക്കി മൃതദേഹം അബഹയിൽ ഖബറടക്കം ചെയ്യുന്നതിന് പ്രവാസി സംഘം നേതാക്കളായ നൗഷാദ്, നിസാർ തുടങ്ങിയവർ സഹായത്തിന് ഉണ്ട്.
#native #Kannur #died #Abaha #due #heartattack.