സൗദി ഉംലജിൽ കെട്ടിടത്തിൽ നിന്ന് വീണുണ്ടായ അപകടത്തിൽ പ്രവാസിക്ക് ദാരുണാന്ത്യം

സൗദി ഉംലജിൽ കെട്ടിടത്തിൽ നിന്ന് വീണുണ്ടായ അപകടത്തിൽ പ്രവാസിക്ക് ദാരുണാന്ത്യം
Feb 13, 2025 10:07 PM | By Jain Rosviya

ജിദ്ദ: മലപ്പുറം താനൂർ സ്വദേശിക്ക് സൗദി യാംബുവിനടുത്ത് ഉംലജിൽ അപകടത്തിൽ ദാരുണാന്ത്യം. കാരാട് സ്വദേശി സി.പി നൗഫൽ (45) ആണ് മരിച്ചത്.

ഗ്ലാഡിങ്, ഗ്ലാസ് ഫിറ്റിങ് ജോലി ചെയ്യുന്ന ഇദ്ദേഹം ജോലിസ്ഥലത്ത് കെട്ടിടത്തിൽനിന്ന് വീണാണ് മരിച്ചത്. ബുധനാഴ്ച വൈകീട്ടാണ് അപകടമുണ്ടായത്.

തലക്ക് സാരമായി പരിക്കേറ്റതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സക്കിടെ വ്യാഴാഴ്ച രാവിലെ ജീവൻ നഷ്ടപ്പെട്ടു.

15 വർഷമായി സൗദി പ്രവാസിയായ നൗഫൽ, ഒരു വർഷമായി ഉംലജിൽ ജോലി ചെയ്തുവരികയായിരുന്നു. സൗദിയിലും നാട്ടിലും വിവിധ സാമൂഹ്യസേവന പ്രവർത്തനങ്ങളിൽ പങ്കാളിയായിരുന്നു.

വി.വി.എൻ കുഞ്ഞിമൂസ, സി.പി ഫാത്തിമ എന്നിവരുടെ മകനാണ്. ഭാര്യ: നബീല, മക്കൾ: അഫാൻ ബിൻ നൗഫൽ, ആയിഷ ബിൻത് നൗഫൽ, അദീം ബിൻ നൗഫൽ. മരണാനന്തര നടപടികള്‍ക്കായി സഹോദരന്‍ സാബിര്‍ അലി സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്.

മറ്റൊരു സഹോദരന്‍: അന്‍വര്‍, നാല് സഹോദരിമാരുമുണ്ട്.

#expatriate #tragic #end #accident #fell #building #Saudi #Umlaj

Next TV

Related Stories
വി​രു​ദ്ധ ചോ​ദ്യ​ങ്ങ​ൾ അ​ട​ങ്ങി​യ ചോ​ദ്യാ​വ​ലി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നൽകി; സ്വ​കാ​ര്യ സ്കൂ​ളി​നെ​തി​രെ അന്വേഷണം

May 9, 2025 07:50 AM

വി​രു​ദ്ധ ചോ​ദ്യ​ങ്ങ​ൾ അ​ട​ങ്ങി​യ ചോ​ദ്യാ​വ​ലി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നൽകി; സ്വ​കാ​ര്യ സ്കൂ​ളി​നെ​തി​രെ അന്വേഷണം

സ്വ​കാ​ര്യ സ്കൂ​ളി​നെ​തി​രെ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട് വി​ദ്യാ​ഭ്യാ​സ...

Read More >>
ഇനി അനുമതി നിർബന്ധം; കുവൈത്ത് ദേശീയ പതാക ഉപയോ​ഗത്തിൽ പുതിയ നിയമം

May 8, 2025 10:27 PM

ഇനി അനുമതി നിർബന്ധം; കുവൈത്ത് ദേശീയ പതാക ഉപയോ​ഗത്തിൽ പുതിയ നിയമം

കുവൈത്ത് ദേശീയ പതാക ഉപയോ​ഗത്തിൽ പുതിയ...

Read More >>
ഹൃദയാഘാതം; പ്രവാസി മലയാളി ജിദ്ദയിൽ മരിച്ചു

May 8, 2025 08:12 PM

ഹൃദയാഘാതം; പ്രവാസി മലയാളി ജിദ്ദയിൽ മരിച്ചു

പ്രവാസി മലയാളി ജിദ്ദയിൽ...

Read More >>
വിശ്വസിച്ചയാൾ ചതിച്ചു, ഇനി സമാധാനത്തോടെ കിടന്നുറങ്ങാം; അപ്രതീക്ഷിതമായി കൈവന്നത് എട്ടരക്കോടിയുടെ ഭാഗ്യം

May 8, 2025 05:26 PM

വിശ്വസിച്ചയാൾ ചതിച്ചു, ഇനി സമാധാനത്തോടെ കിടന്നുറങ്ങാം; അപ്രതീക്ഷിതമായി കൈവന്നത് എട്ടരക്കോടിയുടെ ഭാഗ്യം

ദുബായ് ഡ്യൂട്ടിഫ്രീ നറുക്കെടുപ്പിൽ എട്ടര കോടിയോളം രൂപ നേടി കാസർകോട് സ്വദേശി വേണുഗോപാൽ...

Read More >>
ദുബായിലെ മണിപ്പാൽ അക്കാദമി ക്യാംപസിന് സമീപം അഗ്നിബാധ

May 8, 2025 03:57 PM

ദുബായിലെ മണിപ്പാൽ അക്കാദമി ക്യാംപസിന് സമീപം അഗ്നിബാധ

മണിപ്പാൽ അക്കാദമി ക്യാംപസിന് സമീപം...

Read More >>
Top Stories

Entertainment News