---
title: "ദമ്മാമിൽ ജോലിസ്ഥലത്ത് അപകടം, മലയാളി യുവാവ്​ മരിച്ചു  "
english_title: "#Malayali #youth #died #accident #work #Safwa #Khatweef #near #Dammam."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/270308/malayali-youth-died-accident-work-safwa-khatweef-near-dammam"
published_at: "2025-02-14T22:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67af720a1d0f5_death.jpg"
keywords: []
---

# ദമ്മാമിൽ ജോലിസ്ഥലത്ത് അപകടം, മലയാളി യുവാവ്​ മരിച്ചു  

> **Lead Summary:** **ദമ്മാം: **ദമ്മാമിന്​ സമീപം ഖത്വീഫിലെ സഫ്‌വയിൽ ജോലിസ്ഥലത്തുണ്ടായ അപകടത്തിൽ മലയാളി യുവാവ്​ മരിച്ചു. പാലക്കാട്​ ചെർപ്പുളശ്ശേരി സ്വദേശി നിറപമ്പ് ആലിയത്തൊടി മൊയ്തു-ഫാത്തിമ ദമ്പതികളുടെ മകൻ കമറുദ്ദീൻ ആണ്​ മരിച്ചത്​.

## Article Content

**ദമ്മാം: **ദമ്മാമിന്​ സമീപം ഖത്വീഫിലെ സഫ്‌വയിൽ ജോലിസ്ഥലത്തുണ്ടായ അപകടത്തിൽ മലയാളി യുവാവ്​ മരിച്ചു. പാലക്കാട്​ ചെർപ്പുളശ്ശേരി സ്വദേശി നിറപമ്പ് ആലിയത്തൊടി മൊയ്തു-ഫാത്തിമ ദമ്പതികളുടെ മകൻ കമറുദ്ദീൻ ആണ്​ മരിച്ചത്​.

13 വർഷമായി ഖത്വീഫിലെ സ്വകാര്യ നിർമാണകമ്പനിയിലെ ജീവനക്കാരനാണ് കമറുദ്ദീൻ. വ്യാഴാഴ്ച ജോലിക്കിടെ അപകടമുണ്ടാകുകയും സംഭവസ്ഥലത്ത് വെച്ച് തന്നെ മരണം സംഭവിക്കുകയുമായിരുന്നു.

ഭാര്യ: ഫസീല, മക്കൾ: ഫാത്തിമ മിൻഹ, ഫാത്തിമ മിസ്ന, ഹെൻസ മെഹറിഷ്. ഖത്വീഫ് സെൻട്രൽ ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം നിയമനടപടികൾ പൂർത്തിയാക്കി ദമ്മാമിൽ ഖബറടക്കുമെന്ന്​ ഖത്വീഫ് കെ.എം.സി.സി ഭാരവാഹികൾ അറിയിച്ചു.

അൽ ഖോബാർ കെ.എം.സി.സി പ്രസിഡൻറ്​ ഇഖ്ബാൽ ആനമങ്ങാടി​െൻറ നേത്യത്വത്തിൽ നടപടിക്രമങ്ങൾ പൂർത്തീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടക്കുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/270308/malayali-youth-died-accident-work-safwa-khatweef-near-dammam)