സൗദി സ്ഥാപക ദിനം; ഫെബ്രുവരി 23 ന് ബാങ്കുകൾക്ക് അവധി

സൗദി സ്ഥാപക ദിനം; ഫെബ്രുവരി 23 ന് ബാങ്കുകൾക്ക് അവധി
Feb 19, 2025 04:11 PM | By Susmitha Surendran

റിയാദ് : (gcc.truevisionnews.com) സൗദി സ്ഥാപക ദിനത്തിനോട് അനുബന്ധിച്ച് ഫെബ്രുവരി 23 ന് ബാങ്കുകൾക്ക് അവധി. സെന്‍ട്രല്‍ ബാങ്കിന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കുകളും മണി എക്‌സ്‌ചേഞ്ചുകളും ഉൾപ്പെടെ മുഴുവന്‍ സ്ഥാപനങ്ങള്‍ക്കും ഞായറാഴ്ച അവധിയായിരിക്കുമെന്ന് സൗദി സെൻട്രൽ ബാങ്ക് അറിയിച്ചു.

ഫെബ്രുവരി 22 നാണ് സൗദി സ്ഥാപക ദിനം ആചരിക്കുന്നത്. സ്ഥാപകദിനം ആഘോഷിക്കുന്നതിനായി പൊതുഅവധി നല്‍കാനും രാജകീയ ഉത്തരവ് നിലവിലുണ്ട്. ഇത്തവണ ഫെബ്രുവരി 22 വരുന്നത് സർക്കാർ ഓഫിസുകളുടെ ആഴ്ചഅവസാന അവധി ദിവസമായ ശനിയാഴ്ചയാണ്.

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഞായറാഴ്ച ഔദ്യോഗിക അവധി നല്‍കാന്‍ ആവശ്യപ്പെട്ട് മുഴുവന്‍ സര്‍ക്കാര്‍ വകുപ്പുകള്‍ക്കും മാനവശേഷി, സാമൂഹിക വികസന മന്ത്രി എന്‍ജിനീയര്‍ അഹമ്മദ് അല്‍റാജി സര്‍ക്കുലര്‍ അയച്ചു.

വാരാന്ത്യ അവധിയും സ്ഥാപകദിനാവധിയും ഒത്തുവരുന്ന സാഹചര്യങ്ങളില്‍ തൊട്ടടുത്ത ദിവസം സ്ഥാപകദിനത്തിന്റെ അവധിയായി നല്‍കണമെന്ന് സിവില്‍ സര്‍വീസ്, തൊഴില്‍ നിയമങ്ങളിലെ അവധി ദിനങ്ങളുമായി ബന്ധപ്പെട്ട വകുപ്പുകള്‍ അനുശാസിക്കുന്നുണ്ട്.

ഇതിൻപ്രകാരം വാരാന്ത്യ അവധി ദിനമായ ശനിയാഴ്ചക്കു പകരമായി ഞായറാഴ്ച സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ദേശീയദിനാവധി നല്‍കുന്നത്. സ്വകാര്യ മേഖലയിലെയും ലാഭേഛയില്ലാത്ത മേഖലാ സ്ഥാപനങ്ങളിലെയും ജീവനക്കാര്‍ക്ക് ദേശീയദിനത്തിന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം പൊതുഅവധി പ്രഖ്യാപിച്ചിട്ടുണ്ട്.





#Bank #holiday #February23 #coincide #with #Saudi #Foundation #Day.

Next TV

Related Stories
പ്രവാസി മലയാളി യുവാവ് യുഎഇയിൽ അന്തരിച്ചു

Jul 12, 2025 02:17 PM

പ്രവാസി മലയാളി യുവാവ് യുഎഇയിൽ അന്തരിച്ചു

മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ സ്വദേശി അജ്​മാനിൽ...

Read More >>
സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ ദു​രു​പ​യോ​ഗം; യു​വ​തി ബ​ഹ്‌​റൈനിൽ അ​റ​സ്റ്റി​ൽ

Jul 12, 2025 02:13 PM

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ ദു​രു​പ​യോ​ഗം; യു​വ​തി ബ​ഹ്‌​റൈനിൽ അ​റ​സ്റ്റി​ൽ

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ ദു​രു​പ​യോ​ഗം ചെ​യ്ത ജി.​സി.​സി പൗ​ര​യാ​യ യു​വ​തി...

Read More >>
മലയാളി യുവാവ് അബുദാബിയിൽ മരിച്ച നിലയിൽ

Jul 11, 2025 11:27 PM

മലയാളി യുവാവ് അബുദാബിയിൽ മരിച്ച നിലയിൽ

മലയാളി യുവാവിനെ അബുദാബിയിൽ മരിച്ച നിലയിൽ കണ്ടെത്തി....

Read More >>
ഒമാനിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; അഞ്ച് പേർ മരിച്ചു, കുട്ടികളുൾപ്പടെ 11 പേർക്ക് പരിക്ക്

Jul 11, 2025 11:32 AM

ഒമാനിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; അഞ്ച് പേർ മരിച്ചു, കുട്ടികളുൾപ്പടെ 11 പേർക്ക് പരിക്ക്

ഒമാനിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചു, അഞ്ച് പേർ മരിച്ചു, കുട്ടികളുൾപ്പടെ 11 പേർക്ക്...

Read More >>
കോഴിക്കോട് വടകര സ്വദേശിയായ യുവാവ് ദുബായിൽ അന്തരിച്ചു

Jul 11, 2025 11:30 AM

കോഴിക്കോട് വടകര സ്വദേശിയായ യുവാവ് ദുബായിൽ അന്തരിച്ചു

വടകര സ്വദേശിയായ യുവാവ് ദുബായിൽ...

Read More >>
ദുബായിൽ ദുരൂഹ സാഹചര്യത്തിൽ കണ്ണൂർ സ്വദേശി യുവാവിന്റെ മരണം; കമ്പനി ഉടമയ്‌ക്കെതിരെ പരാതിയുമായി കുടുംബം

Jul 11, 2025 11:27 AM

ദുബായിൽ ദുരൂഹ സാഹചര്യത്തിൽ കണ്ണൂർ സ്വദേശി യുവാവിന്റെ മരണം; കമ്പനി ഉടമയ്‌ക്കെതിരെ പരാതിയുമായി കുടുംബം

ദുബായിൽ ദുരൂഹ സാഹചര്യത്തിൽ കണ്ണൂർ സ്വദേശി യുവാവിന്റെ മരണം; കമ്പനി ഉടമയ്‌ക്കെതിരെ പരാതിയുമായി...

Read More >>
Top Stories










News Roundup






//Truevisionall