കുവൈത്ത് സിറ്റി∙ ചെന്നൈ തിരുവോർക്കാട് കോ-ഓപ്പറേറ്റീവ് നഗറിലെ തെക്കേക്കര വീട്ടിൽ എഡ്‌വിൻ ഡൊമിനി (27) അന്തരിച്ചു. ജിമ്മിലെ വ്യായാമത്തിനു ശേഷം സ്വിമ്മിങ് പൂളിൽ നീന്തുന്നതിനിടയിൽ ശ്വാസതടസ്സമുണ്ടായി മരിച്ചതായാണ് പ്രാഥമിക റിപ്പോർട്ട്. ബുധനാഴ്ച മംഗഫിൽ വച്ചാണ് സംഭവം.
അൽ-മീർ ടെക്നിക്കൽ സർവീസ് കമ്പനിയിലെ എൻജീനിയറായ എഡ്‌വിൻ ഒരു വർഷം മുൻപാണ് കുവൈത്തിൽ എത്തിയത്.
പിതാവ്: ഡൊമിനി ജോൺ (ബെൻടെക് ഓട്ടോ മിഷൻ) മാതാവ്: ഡോ. എൽ.സി. മൃതശരീരം വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് സബാ മോർച്ചറിയിൽ പൊതുദർശനത്തിന് വയ്ക്കും. വൈകുന്നേരം ചെന്നൈയിലേക്ക് കൊണ്ടുപോകും.
#shortness #breath #while #swimming #pool #after #workout #gym #Expatriate #youth #died #Kuwait