യാംബു: (gcc.truevisionnews.com) വാഹനമിടിച്ച് ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന തമിഴ്നാട് സ്വദേശി യാംബുവിൽ മരിച്ചു. തമിഴ്നാട്ടിലെ കടയനല്ലൂർ പുളിയങ്ങാടി സ്വദേശിയായ സയ്യിദ് അലി (38) ആണ് യാംബു ജനറൽ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സക്കിടെ ഞായറാഴ്ച രാവിലെ മരിച്ചത്.
ഫെബ്രുവരി എട്ടിന് യാംബുവിലെ ടൊയോട്ട സിഗ്നലിനടുത്ത് റോഡ് മുറിച്ചുകടക്കുന്നതിനിടയിലാണ് ഇദ്ദേഹത്തെ വാഹനമിടിച്ചത്. യാംബുവിൽ അൽ ബെയ്ക്ക് ജീവനക്കാരനായിരുന്നു.
വിവാഹം കഴിഞ്ഞ് ഒരു മാസം മുമ്പാണ് നാട്ടിൽ നിന്ന് അവധി കഴിഞ്ഞ് തിരിച്ചെത്തിയത്. മൊയ്‌തീൻ അബ്ദുൽഖാദർ, റൈവു അമ്മാൾ ദമ്പതികളുടെ മകനാണ്.
ഭാര്യ: നസ്‌കത്ത്. യാംബു ജനറൽ ആശുപത്രി മോർച്ചയിലുള്ള മൃതദേഹത്തിന് മേലുള്ള നടപടികൾ പൂർത്തിയാക്കാൻ കമ്പനി അധികൃതരും ഇന്ത്യൻ വെൽഫെയർ ഫോറം (ഐ.ഡബ്ല്യൂ.എഫ്) സന്നദ്ധ പ്രവർത്തകരും രംഗത്തുണ്ട്.
#native #TamilNadu #who #undergoing #treatment #after #being #hit #vehicle #died #Yambu.