ഖത്തറിൽ നിന്ന് അവധിക്ക്​ നാട്ടിലെത്തിയ കണ്ണൂർ സ്വദേശി മരിച്ചു

ഖത്തറിൽ നിന്ന് അവധിക്ക്​ നാട്ടിലെത്തിയ കണ്ണൂർ സ്വദേശി മരിച്ചു
Feb 26, 2025 02:44 PM | By Athira V

ദോഹ: അവധിക്ക്​ നാട്ടിൽ പോയ ഖത്തർ പ്രവാസി ഹൃദയാഘാതത്തെ തുടർന്ന്​ മരിച്ചു. കണ്ണൂർ അഴീക്കൽ കപ്പക്കടവ് താമസിക്കുന്ന ചേലോറക്കണ്ടി ഷീജു (44) ആണ്​ ചൊവ്വാഴ്​ച നാട്ടിൽ മരണപ്പെട്ടത്​.

പിതാവ്​: പരേതനായ ചന്ദ്രൻ, അമ്മ: ശ്യാമള. ഭാര്യ: തുഷാര. മക്കൾ: ധനിഷ, റിതിഷ്. സഹോദരങ്ങൾ: ഷാജി, ഷീമ.

​മാതാവിൻെറ ചികിത്സാവശ്യാർത്ഥ്യം ​ഇൗ മാസം ആദ്യത്തിലാണ്​ ഷീജു നാട്ടിലെത്തിയത്. 2005 മുതൽ ഖത്തറിൽ പ്രവാസിയായ ഇദ്ദേഹം അൽ ഖോറിൽ റിയൽ എസ്​റ്റേറ്റ്​ മേഖലയിൽ ജോലി ​െചയ്യുകയായിരുന്നു.

തിരികെ ഖത്തറിലേക്ക്​ മടങ്ങാനുള്ള ഒരുക്കത്തിനിടെയാണ്​ മരണം. മൃതദേഹം ബുധനാഴ്​ച ഉച്ചയോടെ അഴീക്കൽ ശ്‌മശാനത്തിൽ സംസ്​കരിച്ചു.

#native #Kannur #who #had #returned #home #Qatar #holiday #died

Next TV

Related Stories
റാസല്‍ഖൈമയില്‍ മൂന്ന് സ്ത്രീകള്‍ വെടിയേറ്റ് മരിച്ചു; പ്രതി അറസ്റ്റിൽ

May 12, 2025 07:49 PM

റാസല്‍ഖൈമയില്‍ മൂന്ന് സ്ത്രീകള്‍ വെടിയേറ്റ് മരിച്ചു; പ്രതി അറസ്റ്റിൽ

റാസല്‍ഖൈമയില്‍ മൂന്ന് സ്ത്രീകള്‍ വെടിയേറ്റ്...

Read More >>
Top Stories










Entertainment News