ദുബായ് : (gcc.truevisionnews.com) ബസ് സ്റ്റേഷനുകളിലും മറൈൻ ട്രാൻസ്പോർട്ട് സ്റ്റേഷനുകളിലും സൗജന്യ വൈഫൈ സേവനം ഏർപ്പെടുത്തി ആർടിഎ. ഇത്തിസലാത്തുമായി സഹകരിച്ച് 17 ബസ് സ്റ്റേഷനുകളിലും 12 മറൈൻ ട്രാൻസ്പോർട് സ്റ്റേഷനുകളിലുമാണ് സൗകര്യമൊരുക്കിയതെന്ന് ആർടിഎ പബ്ലിക് ട്രാൻസ്പോർട് ഏജൻസി ഡയറക്ടർ ഖാലേദ് അബ്ദുൽ റഹ്മാൻ അൽ അവധി പറഞ്ഞു.
ബാക്കിയുള്ള സ്റ്റേഷനുകളിൽ ഈ വർഷം പകുതിയോടെ വൈഫൈ സ്ഥാപിക്കുന്നതു പൂർത്തിയാകും.
അതോടെ ആർടിഎയുടെ 43 സ്റ്റേഷനുകളിലും (21 ബസ് സ്റ്റേഷൻ, 22 മറൈൻ സ്റ്റേഷൻ) സൗജന്യ വൈഫൈ സേവനം ലഭ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.
Also read:
കുവൈത്തിൽ 1,500 കുപ്പി വിദേശ മദ്യം പിടികൂടി
#FreeWi-Fi #Bus #MarineStations #Dubai