താപനില പൂജ്യത്തിനും താഴെ, തണുത്തുറഞ്ഞ് നീരുറവകൾ; സൗദി അറേബ്യയിൽ ശീതക്കാറ്റ് ശക്തം

താപനില പൂജ്യത്തിനും താഴെ, തണുത്തുറഞ്ഞ് നീരുറവകൾ; സൗദി അറേബ്യയിൽ ശീതക്കാറ്റ് ശക്തം
Feb 27, 2025 11:27 AM | By Athira V

റിയാദ്: സൗദി അറേബ്യയുടെ പല ഭാഗങ്ങളിലും ശക്തമായ ശീതക്കാറ്റ്. രാജ്യത്തുടനീളം താപനില ക്രമാതീതമായി കുറയുകയും കനത്ത തണുപ്പ് അനുഭവപ്പെടുകയും ചെയ്യുന്നുണ്ട്.

വടക്കു കിഴക്കൻ ഭാ​ഗത്തുള്ള റഫ ​ഗവർണറേറ്റിലെ ഒരു അലങ്കാര ഫൗണ്ടൻ തണുത്തുറഞ്ഞ് ഐസായി മാറിയിരിക്കുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെക്കപ്പെട്ടിട്ടുണ്ട്. സുൽത്താൻ അൽ ഷമ്മാരി എന്നയാളാണ് ഫോട്ടോ എടുത്തത്.

രാവിലെ 8 മണിക്ക് എടുത്ത ഫോട്ടായാണ് ഇതെന്നും ആ സമയത്ത് റഫയിൽ -2 ഡി​ഗ്രി സെൽഷ്യസ് താപനിലയാണ് രേഖപ്പെടുത്തിയിരുന്നതെന്നും അൽ ഷമ്മാരി പറഞ്ഞു.

തുറസ്സായ സ്ഥലങ്ങളിലെ വെള്ളം തണുത്തുറയുകയും മരങ്ങളിലും പുൽമേടുകളിലും മഞ്ഞ് രൂപപ്പെടുകയും ചെയ്തിരുന്നെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ മധ്യ, വടക്കു കിഴക്കൻ പ്രദേശങ്ങളിൽ അത് ശൈത്യം ഉണ്ടാകാനിടയുണ്ടെന്ന് സൗദി ദേശീയ കാലാവസ്ഥ കേന്ദ്രം നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.

കഴിഞ്ഞ ദിവസം രാജ്യത്തിന്റെ വടക്കൻ അതിർത്തി പ്രദേശത്ത് സ്ഥിതി ചെയ്യുന്ന തുറൈഫിൽ -4 ഡി​ഗ്രി സെൽഷ്യസ് താപനില ആയിരുന്നു രേഖപ്പെടുത്തിയിരുന്നത്. അവിടുത്തെ ജലോപരിതലങ്ങൾ തണുത്തുറഞ്ഞതായും ഐസ് കട്ടകൾ രൂപപ്പെട്ടതായും സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തിരുന്നു.

സീസണിലെ ഏറ്റവും ശക്തിയേറിയ ശീതക്കാറ്റാണ് നിലവിൽ വീശുന്നതെന്നും ഇത് നാളെ വരെ തുടരുമെന്നും ദേശീയ കാലാവസ്ഥ കേന്ദ്രം വക്താവ് ഹുസൈൻ അൽ ഖഹ്താനി അറിയിച്ചു.

രാജ്യത്തിന്റെ വടക്കൻ പ്രദേശങ്ങളിലാണ് കനത്ത തണുപ്പ് അനുഭവപ്പെട്ടതെന്നും അവിടങ്ങളിൽ താപനില -5 ഡി​ഗ്രി സെൽഷ്യസ് വരെ രേഖപ്പെടുത്തിയിട്ടുണ്ടെന്നും അൽ ഖഹ്താനി പറഞ്ഞു.












#SaudiArabia #cold #winds #are #strong #temperature #below #zero #springs #frozen

Next TV

Related Stories
 കുവൈത്തിൽ 1,500 കുപ്പി വിദേശ മദ്യം പിടികൂടി

Apr 18, 2025 03:33 PM

കുവൈത്തിൽ 1,500 കുപ്പി വിദേശ മദ്യം പിടികൂടി

പിടികൂടിയ മദ്യത്തിന് ഏകദേശം 100,000 ദിനാറിലധികം (2 കോടിയിലേറെ ഇന്ത്യൻ രൂപ)...

Read More >>
സൗദിയില്‍ ശക്തമായ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ് നല്‍കി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

Apr 18, 2025 03:01 PM

സൗദിയില്‍ ശക്തമായ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ് നല്‍കി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

സൗദിയില്‍ പല ഇടങ്ങളിലും ഇന്നലെ മുതല്‍ കാലാവസ്ഥാ മാറ്റം...

Read More >>
അബുദാബിയില്‍ ജോലി തേടിയെത്തിയ മലയാളി യുവാവ് മരിച്ചു

Apr 18, 2025 02:59 PM

അബുദാബിയില്‍ ജോലി തേടിയെത്തിയ മലയാളി യുവാവ് മരിച്ചു

അല്‍ ഐന്‍ അല്‍ ജിമി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കള്‍...

Read More >>
വസ്ത്രം മാറ്റാൻ സഹായിക്കാമെന്ന വ്യാജേന കഴുത്തുഞെരിച്ചു, 8 വയസ്സുകാരിയെ കൊന്ന് മുത്തശ്ശി

Apr 18, 2025 01:08 PM

വസ്ത്രം മാറ്റാൻ സഹായിക്കാമെന്ന വ്യാജേന കഴുത്തുഞെരിച്ചു, 8 വയസ്സുകാരിയെ കൊന്ന് മുത്തശ്ശി

പോലീസ് ഉദ്യോ​ഗസ്ഥർ പറയുന്നതനുസരിച്ച് പെൺകുട്ടിയെ വസ്ത്രം മാറാൻ സഹായിക്കുകയാണെന്ന വ്യാജേന വസ്ത്രം ഊരുകയും അത് കുട്ടിയുടെ കഴുത്തിൽ മുറുക്കി...

Read More >>
ഉംറ തീർഥാടനത്തിനെത്തിയ മലയാളി ജിദ്ദയിൽ അന്തരിച്ചു

Apr 18, 2025 12:35 PM

ഉംറ തീർഥാടനത്തിനെത്തിയ മലയാളി ജിദ്ദയിൽ അന്തരിച്ചു

ജിദ്ദയിലെ റുവൈസിൽ മൃതദേഹം ഖബറടക്കി. ഖബറടക്കത്തിനും മറ്റു നടപടികൾക്കുമായി ജിദ്ദ കെ.എം.സി.സി വെൽഫെയർ വിങ് സന്നദ്ധ പ്രവർത്തകർ...

Read More >>
വാഹനം ഇല്ലാത്തവർക്കും ട്രാഫിക് പിഴ, ഖത്തറിൽ വ്യാജ സന്ദേശം അയച്ച് തട്ടിപ്പ്

Apr 18, 2025 11:52 AM

വാഹനം ഇല്ലാത്തവർക്കും ട്രാഫിക് പിഴ, ഖത്തറിൽ വ്യാജ സന്ദേശം അയച്ച് തട്ടിപ്പ്

ആ​ഭ്യ​ന്ത​ര ​മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ലെ മെ​ട്രാ​ഷ് ആ​പ്പി​ന്റെ യുആ​ർഎ​ൽ എന്ന് തെറ്റുധരിപ്പിക്കുന്ന തരത്തിലും മെസ്സേജുകൾ ചിലർക്ക്...

Read More >>
Top Stories










News Roundup