ജുബൈൽ: (gcc.truevisionnews.com) മഹാരാഷ്ട്ര സ്വദേശി മുഹമ്മദ് റഹിമുല്ല ഖാൻ (77) ആണ് ജുബൈലിൽ മരിച്ചത്. ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് ജുബൈൽ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ ലഭ്യമാക്കിയെങ്കിലും രക്ഷിക്കാനായില്ല.
ആന്തരികാവയങ്ങളുടെ പ്രവർത്തനം നിലച്ചിരുന്നു. നാല് ദിവസം മുമ്പുവരെ ന്യൂമോണിയ ബാധിച്ച് ആശുപത്രിയിലായിരുന്നു.
വിസിറ്റ് വിസയിൽ ഭാര്യ ശകറ ബീഗത്തിനൊപ്പം ജുബൈലിലുള്ള മകൻ മുഹമ്മദ് മസ്ഹറുല്ല ഖാന്റെ അടുത്തെത്തിയതായിരുന്നു. ഔദ്യോഗിക നടപടികൾക്ക് ശേഷം ജുബൈൽ ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.
നിയമനടപടികൾ പൂർത്തിയാക്കാൻ പ്രവാസി വെൽഫെയർ ജനസേവന വിഭാഗം കൺവീനർ സലീം ആലപ്പുഴ രംഗത്തുണ്ടായിരുന്നു.
#Son #next #kin #Visitvisa #Jubail