ദോഹ: (gcc.truevisionnews.com) ഖത്തറിൽ 16 കിലോ ഹാഷിഷുമായി ഒരാൾ പിടിയിൽ. ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് അതിസാഹസികമായി 16 കിലോ ഹാഷിഷുമായി പ്രതിയെ അധികൃതർ അറസ്റ്റ് ചെയ്തത്.
മയക്കുമരുന്നിന് പുറമെ പണവും ഇയാളിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. ഡ്രഗ് എൻഫോഴ്സ്മെന്റ് ജനറൽ ഡയറക്ടറേറ്റ് ആണ് സാഹസിക നീക്കങ്ങളിലൂടെ പ്രതിയെ അറസ്റ്റ് ചെയ്തത്.
പ്രതിയെ നിയമ നടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി. അതേസമയം ഏതു രാജ്യക്കാരനാണ് എന്നതു സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.
#man #arrested #16 #kg #hashish #Qatar