---
title: "റിയാദിൽ വാഹനമിടിച്ച്​ ചികിത്സയിലിരുന്ന പ്രവാസി മലയാളി  മരിച്ചു"
english_title: "#nonresident #Malayali #died #after #being #hit #vehicle #Riyadh"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/273962/nonresident-malayali-died-after-being-hit-vehicle-riyadh"
published_at: "2025-03-02T16:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67c436c480adb_death.jpg"
keywords: []
---

# റിയാദിൽ വാഹനമിടിച്ച്​ ചികിത്സയിലിരുന്ന പ്രവാസി മലയാളി  മരിച്ചു

> **Lead Summary:** **റിയാദ്: **റോഡ്​ സൈഡിൽ നിൽക്കു​മ്പോൾ വാഹനം വന്നിടിച്ച്​ ഗുരുതര പരിക്കേറ്റ്​ റിയാദിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി യുവാവ്​ മരിച്ചു.

## Article Content

**റിയാദ്: **റോഡ്​ സൈഡിൽ നിൽക്കു​മ്പോൾ വാഹനം വന്നിടിച്ച്​ ഗുരുതര പരിക്കേറ്റ്​ റിയാദിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി യുവാവ്​ മരിച്ചു.

മലപ്പുറം 55ാം മൈല്‍ അരക്കുപറമ്പ് ചക്കാലകുന്നന്‍ വീട്ടില്‍ സൈനുല്‍ ആബിദ് (34) ആണ്​ മരിച്ചത്​. വാഹനാപകടമുണ്ടാവുന്നത്​ രണ്ടാഴ്​ച മുമ്പാണ്​.

റിയാദ്​ റിമാലിൽ ദമ്മാം ഹൈവേയുടെ ഓരത്ത്​ നിൽക്കുമ്പേൾ ബംഗ്ലാദേശി പ​​ൗരനോടിച്ച വാഹനം നിയന്ത്രണംവിട്ട്​ വന്നിടിക്കുകയായിരുന്നു.

ഗുരുതര പരിക്കേറ്റ്​ റിയാദ്​ എക്​സിറ്റ്​ 14ലെ അല്‍മുവാസാത്ത് ആശുപത്രിയിൽ കഴിയുന്നതിനിടെ ഇന്നലെയാണ്​ മരിച്ചത്​. തൊഴിൽ വിസയിൽ ഒരു മാസം മുമ്പാണ് സൈനുൽ ആബിദ് സൗദിയിലെത്തിയത്.

അബൂബക്കര്‍-ജമീല ദമ്പതികളുടെ മകനാണ്. ഭാര്യ: ഫാത്തിമത്ത് റിഷാദ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെല്‍ഫെയര്‍ വിങ്ങി​ന്റെ നേതൃത്വത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചുവരുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/273962/nonresident-malayali-died-after-being-hit-vehicle-riyadh)