കുവൈത്ത് സിറ്റി: കുവൈത്തിൽ ചികിത്സയിലിരുന്ന പാലക്കാട് സ്വദേശി മരണപ്പെട്ടു. രണ്ടു മാസമായി അദാൻ ആശുപത്രിയിലെ മെഡിക്കൽ ഐസിയുവിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന അമ്പലപ്പാറ വേങ്ങശ്ശേരി സ്വദേശി ഉണ്ണികൃഷ്ണൻ (54) ആണ് മരിച്ചത്.
കുവൈത്തിൽ സ്വർണ്ണപ്പണിക്കാരനായി ജോലി ചെയ്തു വരികയായിരുന്നു. പാലക്കാട് ജില്ലാ അസോസിയേഷൻ കുവൈറ്റ് അംഗമായിരുന്നു.
ഭാര്യ വാസന്തി, മക്കൾ വിമൽ കൃഷ്ണ, വൈഷ്ണ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുവാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.
#An #expatriate #Malayali #who #was #undergoing #treatment #died