ജോലിക്ക് ഹാജരാകാതെ ശമ്പളം വാങ്ങിയത് 15 വര്‍ഷം; കുവൈത്തില്‍ ഡോക്ടര്‍ക്ക് അഞ്ച് വര്‍ഷം തടവ്

ജോലിക്ക് ഹാജരാകാതെ ശമ്പളം വാങ്ങിയത് 15 വര്‍ഷം; കുവൈത്തില്‍ ഡോക്ടര്‍ക്ക് അഞ്ച് വര്‍ഷം തടവ്
Mar 7, 2025 12:08 PM | By Susmitha Surendran

കുവൈത്ത്‌ സിറ്റി : (gcc.truevisionnews.com) 15 വര്‍ഷമായി കുവൈത്തിന് പുറത്ത് മറ്റൊരു രാജ്യത്ത് താമസം. എന്നാല്‍, സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് മാസംതോറും കൃത്യമായി ശമ്പളം ബാങ്ക് അക്കൗണ്ട് മുഖേന ലഭിച്ചിരുന്ന കേസിൽ കുവൈത്ത് സ്വദേശിയായ ഡോക്ടർക്ക് തടവ് ശിക്ഷ.

ആരോഗ്യ മന്ത്രാലയത്തിന്റെ കീഴിലുള്ള മാനസികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെയാണ് അഞ്ചുവര്‍ഷത്തേക്ക് ശിക്ഷിച്ച് ക്രിമിനല്‍ കോടതി വിധി പുറപ്പെടുവിച്ചത്. ആരോഗ്യമന്ത്രാലയത്തിന്റെ ലീഗല്‍ വിഭാഗമാണ് സംഭവം കണ്ടെത്തിയത്.

മന്ത്രാലയത്തിലെ തന്നെ മറ്റൊരു ജീവനക്കാരനുമായി ഒത്തുചേര്‍ന്നാണ് മാസംതോറും മുഴുവന്‍ ശമ്പളം ഡോക്ടര്‍ കരസ്ഥമാക്കിയത്. ലീഗല്‍ വിഭാഗം ഉടന്‍തന്നെ സംഭവം പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

ആഭ്യന്തരമന്ത്രാലയ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പ് വിശദമായ അന്വേഷണം നടത്തി. മുഴുവന്‍ ശമ്പളം കരസ്ഥമാക്കിയ കാലത്തെ ഡോക്ടര്‍ മറ്റൊരു രാജ്യത്ത് താമസിച്ചിരുന്നുവെന്ന് വിമാനത്താവളത്തിലെ രേഖകളില്‍ നിന്നും മനസ്സിലാക്കി.

തുടര്‍ന്ന്, കേസ് കോടതിയിലേക്ക് വിടുകയായിരുന്നു. പ്രതി ഇപ്പോഴും കുവൈത്തിന് പുറത്താണ് ഉള്ളത്. തിരികെ മടക്കിക്കൊണ്ടുവരാനുള്ള നിയമനടപടികള്‍ അധികൃതര്‍ സ്വീകരിച്ച് വരികയാണ്.

#Doctor #sentenced #five #years #prison #Kuwait #taking #salary #without #showingup #work #15years

Next TV

Related Stories
നാളെ മുതൽ സൗദിയിലെ വാണിജ്യ രജിസ്‌ട്രേഷൻ നിയമത്തിൽ സമ്പൂർണ മാറ്റം

Apr 2, 2025 08:38 PM

നാളെ മുതൽ സൗദിയിലെ വാണിജ്യ രജിസ്‌ട്രേഷൻ നിയമത്തിൽ സമ്പൂർണ മാറ്റം

ഇവയിൽ അക്ഷരങ്ങൾക്കൊപ്പം അക്കങ്ങളും ചേർക്കാം. ഇവ നേരത്തെ...

Read More >>
പ​ക്ഷാ​ഘാതം;  പ്രവാസി മലയാളി  ബ​ഹ്റൈ​നി​ൽ അന്തരിച്ചു

Apr 2, 2025 04:40 PM

പ​ക്ഷാ​ഘാതം; പ്രവാസി മലയാളി ബ​ഹ്റൈ​നി​ൽ അന്തരിച്ചു

പ​ക്ഷാ​ഘാ​ത​ത്തെ​ത്തു​ട​ർ​ന്ന് സ​ൽ​മാ​നി​യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​ച്ചെ​ങ്കി​ലും ചി​കി​ത്സ​ക്കി​ടെ...

Read More >>
വാഹനാപകടത്തിൽ മരിച്ച മൂന്ന് മലയാളികളുടെ മൃതദേഹങ്ങൾ സൗദിയിൽ ഖബറടക്കി

Apr 2, 2025 03:28 PM

വാഹനാപകടത്തിൽ മരിച്ച മൂന്ന് മലയാളികളുടെ മൃതദേഹങ്ങൾ സൗദിയിൽ ഖബറടക്കി

വാഹനമോടിക്കുന്നതിനിടെ ഉറക്കം വന്നതോടെ ഇവർ സഞ്ചരിച്ച കാർ ഒമാൻ അതിർത്തി കഴിഞ്ഞുള്ള സൗദി പ്രദേശത്ത് ഡിവൈഡറിൽ ഇടിച്ച്...

Read More >>
മരിച്ചെന്ന് ഉറപ്പാക്കാൻ വാഹനം കയറ്റി, മൃതദേഹം മരുഭൂമിയിൽ തള്ളി, ഭാര്യയെ കൊലപ്പെടുത്തിയ കുവൈത്തി അറസ്റ്റിൽ

Apr 2, 2025 02:45 PM

മരിച്ചെന്ന് ഉറപ്പാക്കാൻ വാഹനം കയറ്റി, മൃതദേഹം മരുഭൂമിയിൽ തള്ളി, ഭാര്യയെ കൊലപ്പെടുത്തിയ കുവൈത്തി അറസ്റ്റിൽ

മരണ കാരണവും സമയവും സംബന്ധിച്ച വിവരങ്ങൾ ലഭിക്കുന്നതിനായി മെഡിക്കൽ പരിശോധനകൾ നടന്നുവരികയാണെന്നും അധികൃതർ അറിയിച്ചു....

Read More >>
വ​ഫ്ര​യി​ൽ വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ചു തീ​പ​ട​ർ​ന്നു

Apr 2, 2025 02:40 PM

വ​ഫ്ര​യി​ൽ വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ചു തീ​പ​ട​ർ​ന്നു

അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ ഉ​ട​ൻ സ​ഥ​ല​ത്തെ​ത്തി അ​പ​ക​ടം...

Read More >>
കു​വൈ​ത്ത് പ്ര​വാ​സി യുവതി നാട്ടിൽ അന്തരിച്ചു

Apr 2, 2025 12:06 PM

കു​വൈ​ത്ത് പ്ര​വാ​സി യുവതി നാട്ടിൽ അന്തരിച്ചു

അ​സു​ഖ​ത്തെ​ത്തു​ട​ര്‍ന്ന് നാ​ട്ടി​ല്‍ ആ​ശു​പ​ത്രി​യി​ല്‍...

Read More >>
Top Stories

News Roundup

Entertainment News