---
title: "കുവൈത്തിൽ ​ഗതാ​ഗതക്കുരുക്കിനിടെ റോഡിൽ വാഹനത്തിന് തീപിടിച്ചു, വൻ അപകടം ഒഴിവായത് തലനാരിഴക്ക്"
english_title: "#Vehicle #caught #fire #road #trafficJam #Kuwait #major #accident #narrowly #Avoided"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/275122/vehicle-caught-fire-road-trafficjam-kuwait-major-accident-narrowly-avoided"
published_at: "2025-03-07T16:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67caceb93bcce_AAA67.jpg"
keywords: []
---

# കുവൈത്തിൽ ​ഗതാ​ഗതക്കുരുക്കിനിടെ റോഡിൽ വാഹനത്തിന് തീപിടിച്ചു, വൻ അപകടം ഒഴിവായത് തലനാരിഴക്ക്

> **Lead Summary:** **കുവൈത്ത് സിറ്റി: [ **കുവൈത്തിലെ ഫോർത്ത് റിങ് റോഡിൽ വാഹനത്തിന് തീപിടിച്ചു. സുറ, റൗദ പ്രദേശങ്ങൾക്ക് സമീപത്തായാണ് തീപിടിത്തമുണ്ടായത്.

## Article Content

**കുവൈത്ത് സിറ്റി: [ **കുവൈത്തിലെ ഫോർത്ത് റിങ് റോഡിൽ വാഹനത്തിന് തീപിടിച്ചു. സുറ, റൗദ പ്രദേശങ്ങൾക്ക് സമീപത്തായാണ് തീപിടിത്തമുണ്ടായത്.

ഫിഫ്ത്ത് റിങ് റോഡിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ കനത്ത ​ഗതാ​ഗതക്കുരുക്ക് അനുഭവപ്പെട്ടിരുന്നെന്നും അപ്പോഴാണ് റോഡിന്റെ സമീപത്തായി ഒരു വാഹനത്തിന് തീപിടിച്ചതെന്നും ഫയർ ഫോഴ്സ് അധികൃതർ അറിയിച്ചു.

തീപിടിത്തത്തെ തുടർന്ന് ഗതാ​ഗത തടസ്സം ഉണ്ടാകുകയും സാൽമിയ ഭാ​ഗത്തേക്കുള്ള റോഡ് പൂർണമായും അടച്ചാണ് സ്ഥിതി​ഗതികൾ നിയന്ത്രണ വിധേയമാക്കിയതെന്നും അധികൃതർ അറിയിച്ചു. ഹവല്ലിയിൽ നിന്നുള്ള അ​ഗ്നിരക്ഷാ സേന എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

വാഹനം പൂർണമായും കത്തി നശിച്ചു. ഇലക്ട്രിക്കൽ ഷോർട്ട് സർക്യൂട്ടാകാം കാരണമെന്നാണ് പ്രാഥമിക നി​ഗമനം.

സംഭവം നടന്നതിന്റെ പശ്ചാത്തലത്തിൽ അ​ഗ്നി സുരക്ഷ മാർ​ഗ നിർദേശങ്ങളും മുൻകരുതലുകളും പാലിക്കേണ്ടതിന്റെ പ്രാധാന്യം ഫയർ ഫോഴ്സ് അധികൃതർ എടുത്തുപറഞ്ഞു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/275122/vehicle-caught-fire-road-trafficjam-kuwait-major-accident-narrowly-avoided)