സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ പി​തൃ​ത്വ അ​വ​ധി നൽകൽ മു​ന്ന​റി​യി​പ്പു​മാ​യി അ​ധി​കൃ​ത​ർ

സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ പി​തൃ​ത്വ അ​വ​ധി നൽകൽ മു​ന്ന​റി​യി​പ്പു​മാ​യി അ​ധി​കൃ​ത​ർ
Mar 9, 2025 03:05 PM | By VIPIN P V

മ​നാ​മ: (gcc.truevisionnews.com) സ്വ​കാ​ര്യ തൊ​ഴി​ൽ മേ​ഖ​ല​യി​ലെ പു​രു​ഷ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് കൂ​ടു​ത​ൽ അ​വ​ധി ന​ൽ​കു​ന്ന​തി​നെ​തി​രെ മു​ന്ന​റി​യി​പ്പു​മാ​യി അ​ധി​കൃ​ത​ർ. മ​റ്റു ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് സ്വ​കാ​ര്യ​മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ​ക്ക് ബ​ഹ്റൈ​ൻ കൂ​ടു​ത​ൽ അ​വ​ധി ന​ൽ​കു​ന്നു​ണ്ട്.

അ​വ ഇ​നി​യും വ​ർ​ധി​പ്പി​ക്കു​ന്ന​ത് ബി​സി​ന​സു​ക​ളെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​മെ​ന്നാ​ണ് വി​ല​യി​രു​ത്തു​ന്ന​ത്. തൊ​ഴി​ലാ​ളി​ക​ളാ​യ പു​രു​ഷ​ന്മാ​ർ​ക്ക് ശ​മ്പ​ള​ത്തോ​ടു​കൂ​ടെ​യു​ള്ള പി​തൃ​ത്വ അ​വ​ധി ഒ​രു ദി​വ​സ​ത്തി​ൽ​നി​ന്ന് മൂ​ന്നു ദി​വ​സ​മാ​ക്കാ​നു​ള്ള നി​ർ​ദേ​ശ​ത്തെ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് തൊ​ഴി​ൽ മ​ന്ത്രാ​ല​യ​വും ബ​ഹ്റൈ​ൻ ചേം​ബ​റും പ്ര​സ്താ​വ​ന​യി​റ​ക്കി​യ​ത്.

ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ൽ പൊ​തു​മേ​ഖ​ല ജീ​വ​ന​ക്കാ​ർ​ക്ക് ശ​മ്പ​ള​ത്തോ​ടു​കൂ​ടെ​യു​ള്ള പി​തൃ​ത്വ അ​വ​ധി പാ​ർ​ല​മെ​ന്‍റ് അം​ഗീ​ക​രി​ച്ചി​രു​ന്നു. അ​തി​നു​ശേ​ഷ​മാ​ണ് സ്വ​കാ​ര്യ​മേ​ഖ​ല​യി​ലെ തൊ​ഴി​ലാ​ളി​ക​ൾ​ക്കും അ​വ​ധി വേ​ണ​മെ​ന്ന നി​ർ​ദേ​ശ​വു​മാ​യി എം.​പി​മാ​ർ രം​ഗ​ത്തു​വ​രു​ന്ന​ത്.

സാ​മൂ​ഹി​ക വ്യ​വ​സ്ഥ​ക​ൾ​ക്ക​നു​സൃ​ത​മാ​യി നി​യ​മ​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്താ​ൻ അ​ധി​കാ​ര​മു​ണ്ടെ​ന്നും സൗ​ദി പോ​ലു​ള്ള രാ​ജ്യ​ങ്ങ​ൾ ഇ​തി​നോ​ട​കം മൂ​ന്നു​ദി​വ​സ​ത്തെ പി​തൃ​ത്വ അ​വ​ധി അ​നു​വ​ദി​ക്കു​ന്നെ​ണ്ടെ​ന്നും എം.​പി ജ​ലാ​ൽ കാ​ദം അ​ൽ മ​ഹ്ഫൂ​ദ് സൂ​ചി​പ്പി​ച്ചു.

അ​ധി​ക​മാ​യി അ​വ​ധി ന​ൽ​കു​ന്ന​ത് തൊ​ഴി​ൽ മേ​ഖ​ല​ക​ളി​ലെ സാ​മ്പ​ത്തി​ക​രം​ഗ​ത്തെ സാ​ര​മാ​യി ബാ​ധി​ക്കു​മെ​ന്ന് ബ​ഹ്റൈ​ൻ ചേം​ബ​ർ ചെ​യ​ർ​മാ​ൻ സ​മീ​ർ ബി​ൻ അ​ബ്ദു​ല്ല നാ​സ് പാ​ർ​ല​മെ​ന്‍റി​ന് അ​യ​ച്ച ക​ത്തി​ൽ മു​ന്ന​റി​യി​പ്പ് ന​ൽ​കി. 

പൊ​തു-​സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ ആ​നു​കൂ​ല്യ​ങ്ങ​ൾ ത​മ്മി​ലു​ള്ള അ​ന്ത​രം കു​റ​ക്കാ​ൻ ഈ ​നി​യ​മം ന​ട​പ്പാ​കു​ന്ന​തി​ലൂ​ടെ സാ​ധ്യ​മാ​കു​മെ​ന്ന് അ​ഭി​പ്രാ​യ​പ്പെ​ട്ട ബ​ഹ്റൈ​ൻ ട്രേ​ഡ്, ഫ്രീ ​ട്രേ​ഡ് യൂ​നി​യ​നു​ക​ൾ നി​ർ​ദേ​ശ​ത്തെ പി​ന്തു​ണ​ച്ചു. ചൊ​വ്വാ​ഴ്ച വി​ഷ​യം പാ​ർ​ല​മെ​ന്‍റി​ൽ എം.​പി​മാ​ർ ച​ർ​ച്ച ചെ​യ്യും.

#Authorities #issue #notice #granting #paternityleave #privatesector

Next TV

Related Stories
കുവൈത്തിൽ രണ്ട് പ്രവാസികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; മരണകാരണം മദ്യവിഷബാധയെന്ന് സംശയം

May 9, 2025 05:28 PM

കുവൈത്തിൽ രണ്ട് പ്രവാസികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; മരണകാരണം മദ്യവിഷബാധയെന്ന് സംശയം

കുവൈത്തിൽ രണ്ട് പ്രവാസികൾ മരിച്ചത് മദ്യവിഷബാധ മൂലമാകാമെന്ന്...

Read More >>
വി​രു​ദ്ധ ചോ​ദ്യ​ങ്ങ​ൾ അ​ട​ങ്ങി​യ ചോ​ദ്യാ​വ​ലി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നൽകി; സ്വ​കാ​ര്യ സ്കൂ​ളി​നെ​തി​രെ അന്വേഷണം

May 9, 2025 07:50 AM

വി​രു​ദ്ധ ചോ​ദ്യ​ങ്ങ​ൾ അ​ട​ങ്ങി​യ ചോ​ദ്യാ​വ​ലി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നൽകി; സ്വ​കാ​ര്യ സ്കൂ​ളി​നെ​തി​രെ അന്വേഷണം

സ്വ​കാ​ര്യ സ്കൂ​ളി​നെ​തി​രെ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട് വി​ദ്യാ​ഭ്യാ​സ...

Read More >>
ഇനി അനുമതി നിർബന്ധം; കുവൈത്ത് ദേശീയ പതാക ഉപയോ​ഗത്തിൽ പുതിയ നിയമം

May 8, 2025 10:27 PM

ഇനി അനുമതി നിർബന്ധം; കുവൈത്ത് ദേശീയ പതാക ഉപയോ​ഗത്തിൽ പുതിയ നിയമം

കുവൈത്ത് ദേശീയ പതാക ഉപയോ​ഗത്തിൽ പുതിയ...

Read More >>
Top Stories










News Roundup