---
title: "ദീർഘകാല ഖത്തർ പ്രവാസി നാട്ടിൽ അന്തരിച്ചു"
english_title: "#Long #time #Qatari #expatriate #passesaway #homeland"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/276096/long-time-qatari-expatriate-passesaway-homeland"
published_at: "2025-03-12T14:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67d14f665b431_trtrt.jpg"
keywords: []
---

# ദീർഘകാല ഖത്തർ പ്രവാസി നാട്ടിൽ അന്തരിച്ചു

> **Lead Summary:** **ദോഹ: [ **ദീർഘകാല ഖത്തർ പ്രവാസിയും സാമൂഹിക പ്രവർത്തകനുമായിരുന്ന ഹാജി കെവി അബ്ദുല്ലക്കുട്ടി നാട്ടിൽ അന്തരിച്ചു. തൃശ്ശൂർ ചാവക്കാട് സ്വദേശിയാണ്.

## Article Content

**ദോഹ: [ **ദീർഘകാല ഖത്തർ പ്രവാസിയും സാമൂഹിക പ്രവർത്തകനുമായിരുന്ന ഹാജി കെവി അബ്ദുല്ലക്കുട്ടി നാട്ടിൽ അന്തരിച്ചു. തൃശ്ശൂർ ചാവക്കാട് സ്വദേശിയാണ്.

സാമൂഹിക സേവന രം​ഗത്ത് നിറസാന്നിധ്യമായിരുന്ന അദ്ദേഹം കെഎംസിസി നേതൃ സ്ഥാനത്തും പ്രവർത്തിച്ചിട്ടുണ്ട്. സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ​ഗൈഡൻസ് ഇന്ത്യയുടെ ഖത്തർ ചാപ്റ്റർ രൂപീകരണത്തിൽ വലിയ പങ്ക് വഹിച്ചിരുന്നു.

അറബിക്, ഇം​ഗ്ലീഷ് ഭാഷകളിൽ പ്രാവീണ്യം നേടിയിട്ടുണ്ട്. മൊയ്തീൻകുഞ്ഞ് മുസ്ലിയാർ - ഖദീജ എന്നിവരുടെ മകനാണ്. ഭാര്യ: സഫിയാബി. മക്കൾ: റുക്നുദ്ദീൻ, റഹ്മുദ്ദീൻ, റൈഹാന, റുക്സാന.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/276096/long-time-qatari-expatriate-passesaway-homeland)