കൊറിയറുകൾ കൃത്യമായ വിലാസത്തിൽ എത്തിച്ചില്ലെങ്കിൽ പിഴ; കമ്പനികൾക്ക് മുന്നറിയിപ്പുമായി സൗദി

കൊറിയറുകൾ കൃത്യമായ വിലാസത്തിൽ എത്തിച്ചില്ലെങ്കിൽ പിഴ; കമ്പനികൾക്ക് മുന്നറിയിപ്പുമായി സൗദി
Mar 13, 2025 09:16 AM | By Jain Rosviya

ജിദ്ദ: ഉപയോക്താക്കളുടെ പാഴ്‌സലുകളും കൊറിയറുകളും കൃത്യമായ മേൽവിലാസങ്ങളിൽ ഡെലിവറി ചെയ്യാത്ത കമ്പനികള്‍ക്ക് തപാല്‍ നിയമം അനുസരിച്ച് 5,000 റിയാല്‍ പിഴ ചുമത്തുമെന്ന് ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റിയുടെ മുന്നറിയിപ്പ്.

പാഴ്സല്‍ സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടാണ് നടപടി. പാഴ്‌സലുകള്‍ ഡെലിവറി ചെയ്യാതിരിക്കുകയോ എത്തിക്കുന്നതില്‍ കാലതാമസം ഉണ്ടാകുകയോ ചെയ്താല്‍ ഡെലിവറി കമ്പനികള്‍ക്കെതിരെ പരാതികള്‍ നല്‍കാൻ നിലവിൽ സംവിധാനമുണ്ട്.

ഓണ്‍ലൈന്‍ സ്റ്റോറുകളില്‍ നിന്നുള്ള ഓർഡറുകൾ അനുസരിച്ചുള്ള ഡെലിവറികൾ വ്യത്യസ്ത സ്ഥലങ്ങളില്‍ നിന്ന് ശേഖരിക്കാന്‍ ഗുണഭോക്താക്കളെ നിര്‍ബന്ധിക്കാനും പാടില്ല.

വ്യവസ്ഥകള്‍ ലംഘിക്കുന്ന കമ്പനികള്‍ക്ക് 5,000 റിയാലില്‍ കുറയാത്ത തുക പിഴ ചുമത്തും. പാഴ്‌സല്‍ എത്താന്‍ വൈകുകയോ ഡെലിവറി ചെയ്യാത്തതോ സംബന്ധിച്ച് എന്തെങ്കിലും പ്രശ്നം നേരിടുകയാണെങ്കില്‍ ഗുണഭോക്താവിന് നേരിട്ട് പാഴ്സല്‍ ഡെലിവറി കമ്പനിക്ക് പരാതി നല്‍കാം.

കമ്പനി പ്രതികരിക്കുന്നില്ലെങ്കിലോ അഞ്ച് പ്രവൃത്തി ദിവസങ്ങള്‍ക്കുള്ളില്‍ പരാതി തൃപ്തികരമായി പരിഹരിക്കപ്പെട്ടില്ലെങ്കിലോ ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റിക്ക് പരാതി നല്‍കാം. ഇത്തരം പരാതികളില്‍ ചട്ടങ്ങള്‍ക്കനുസൃതമായി ആവശ്യമായ നടപടികള്‍ അതോറിറ്റി സ്വീകരിക്കും.

#SaudiArabia #warns #companies #fines #couriers #not #deliver #correct #address

Next TV

Related Stories
വി​രു​ദ്ധ ചോ​ദ്യ​ങ്ങ​ൾ അ​ട​ങ്ങി​യ ചോ​ദ്യാ​വ​ലി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നൽകി; സ്വ​കാ​ര്യ സ്കൂ​ളി​നെ​തി​രെ അന്വേഷണം

May 9, 2025 07:50 AM

വി​രു​ദ്ധ ചോ​ദ്യ​ങ്ങ​ൾ അ​ട​ങ്ങി​യ ചോ​ദ്യാ​വ​ലി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നൽകി; സ്വ​കാ​ര്യ സ്കൂ​ളി​നെ​തി​രെ അന്വേഷണം

സ്വ​കാ​ര്യ സ്കൂ​ളി​നെ​തി​രെ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട് വി​ദ്യാ​ഭ്യാ​സ...

Read More >>
ഇനി അനുമതി നിർബന്ധം; കുവൈത്ത് ദേശീയ പതാക ഉപയോ​ഗത്തിൽ പുതിയ നിയമം

May 8, 2025 10:27 PM

ഇനി അനുമതി നിർബന്ധം; കുവൈത്ത് ദേശീയ പതാക ഉപയോ​ഗത്തിൽ പുതിയ നിയമം

കുവൈത്ത് ദേശീയ പതാക ഉപയോ​ഗത്തിൽ പുതിയ...

Read More >>
ഹൃദയാഘാതം; പ്രവാസി മലയാളി ജിദ്ദയിൽ മരിച്ചു

May 8, 2025 08:12 PM

ഹൃദയാഘാതം; പ്രവാസി മലയാളി ജിദ്ദയിൽ മരിച്ചു

പ്രവാസി മലയാളി ജിദ്ദയിൽ...

Read More >>
വിശ്വസിച്ചയാൾ ചതിച്ചു, ഇനി സമാധാനത്തോടെ കിടന്നുറങ്ങാം; അപ്രതീക്ഷിതമായി കൈവന്നത് എട്ടരക്കോടിയുടെ ഭാഗ്യം

May 8, 2025 05:26 PM

വിശ്വസിച്ചയാൾ ചതിച്ചു, ഇനി സമാധാനത്തോടെ കിടന്നുറങ്ങാം; അപ്രതീക്ഷിതമായി കൈവന്നത് എട്ടരക്കോടിയുടെ ഭാഗ്യം

ദുബായ് ഡ്യൂട്ടിഫ്രീ നറുക്കെടുപ്പിൽ എട്ടര കോടിയോളം രൂപ നേടി കാസർകോട് സ്വദേശി വേണുഗോപാൽ...

Read More >>
ദുബായിലെ മണിപ്പാൽ അക്കാദമി ക്യാംപസിന് സമീപം അഗ്നിബാധ

May 8, 2025 03:57 PM

ദുബായിലെ മണിപ്പാൽ അക്കാദമി ക്യാംപസിന് സമീപം അഗ്നിബാധ

മണിപ്പാൽ അക്കാദമി ക്യാംപസിന് സമീപം...

Read More >>
Top Stories

Entertainment News