സൗദിയിൽ ഉരുളക്കിഴങ്ങ് ഉൽപാദനം കുതിക്കുന്നു; 87 ശതമാനം സ്വയംപര്യാപ്തത നേടി

സൗദിയിൽ ഉരുളക്കിഴങ്ങ് ഉൽപാദനം കുതിക്കുന്നു; 87 ശതമാനം സ്വയംപര്യാപ്തത നേടി
Mar 13, 2025 03:37 PM | By VIPIN P V

റിയാദ് : (gcc.truevisionnews.com) സൗദി അറേബ്യയിൽ ഉരുളക്കിഴങ്ങ് ഉൽപാദനം വർധിച്ചതായി പരിസ്ഥിതി, ജലം, കൃഷി മന്ത്രാലയം. 2023‌ൽ പ്രാദേശിക ഉൽപാദനം ഏകദേശം 621,751 ടണ്ണിലെത്തി. ഇതുവഴി ആഭ്യന്തര വിപണി ആവശ്യങ്ങൾ നിറവേറ്റാൻ സാധിച്ചു.

ഉരുളക്കിഴങ്ങിന്റെ 87 ശതമാനം സ്വയംപര്യാപ്തത കൈവരിച്ചതായി മന്ത്രാലയം അറിയിച്ചു. ഈ നേട്ടം പ്രാദേശിക ഉൽപാദനത്തിന്റെ ഗുണനിലവാരവും കാര്യക്ഷമതയും എടുത്തുകാണിക്കുന്നു.

ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുകയാണ് പ്രധാന ലക്ഷ്യം. റമസാനിൽ ദേശീയ ഉൽപന്നങ്ങൾക്ക് മുൻഗണന നൽകാൻ മന്ത്രാലയം ഉപഭോക്താക്കളെ പ്രോത്സാഹിപ്പിക്കുന്നു. ഇഫ്താറിനും സുഹൂർ ഭക്ഷണത്തിനുമുള്ള സുസ്ഥിരവും പോഷകപ്രദവുമായ ഓപ്ഷനായി ഉരുളക്കിഴങ്ങിന് പ്രാധാന്യം നൽകുന്നു.

കാർഷിക സുസ്ഥിരതയ്‌ക്കായുള്ള രാജ്യത്തിന്റെ തന്ത്രത്തിന്റെ പ്രധാന ഘടകമാണ് മറ്റ് കാർഷിക ഉൽപന്നങ്ങൾക്കൊപ്പം പ്രാദേശിക ഉരുളക്കിഴങ്ങ് ഉൽപാദനം വർധിപ്പിക്കുക എന്നത്.

ഭക്ഷ്യസുരക്ഷയും തന്ത്രപ്രധാനമായ കാർഷികോൽപ്പന്നങ്ങളിൽ സ്വയംപര്യാപ്തതയും നേടുകയാണ് സൗദി വിഷൻ 2030ന്റെ ലക്ഷ്യം. ഭക്ഷ്യ പാഴാക്കൽ കുറയ്ക്കാനും ഉപഭോഗ കാര്യക്ഷമത വർധിപ്പിക്കാനും ഈ സംരംഭം ലക്ഷ്യമിടുന്നു.

#Potato #production #SaudiArabia #soars #percent #self #sufficiency #achieved

Next TV

Related Stories
കുവൈത്തിൽ രണ്ട് പ്രവാസികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; മരണകാരണം മദ്യവിഷബാധയെന്ന് സംശയം

May 9, 2025 05:28 PM

കുവൈത്തിൽ രണ്ട് പ്രവാസികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; മരണകാരണം മദ്യവിഷബാധയെന്ന് സംശയം

കുവൈത്തിൽ രണ്ട് പ്രവാസികൾ മരിച്ചത് മദ്യവിഷബാധ മൂലമാകാമെന്ന്...

Read More >>
വി​രു​ദ്ധ ചോ​ദ്യ​ങ്ങ​ൾ അ​ട​ങ്ങി​യ ചോ​ദ്യാ​വ​ലി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നൽകി; സ്വ​കാ​ര്യ സ്കൂ​ളി​നെ​തി​രെ അന്വേഷണം

May 9, 2025 07:50 AM

വി​രു​ദ്ധ ചോ​ദ്യ​ങ്ങ​ൾ അ​ട​ങ്ങി​യ ചോ​ദ്യാ​വ​ലി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നൽകി; സ്വ​കാ​ര്യ സ്കൂ​ളി​നെ​തി​രെ അന്വേഷണം

സ്വ​കാ​ര്യ സ്കൂ​ളി​നെ​തി​രെ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട് വി​ദ്യാ​ഭ്യാ​സ...

Read More >>
ഇനി അനുമതി നിർബന്ധം; കുവൈത്ത് ദേശീയ പതാക ഉപയോ​ഗത്തിൽ പുതിയ നിയമം

May 8, 2025 10:27 PM

ഇനി അനുമതി നിർബന്ധം; കുവൈത്ത് ദേശീയ പതാക ഉപയോ​ഗത്തിൽ പുതിയ നിയമം

കുവൈത്ത് ദേശീയ പതാക ഉപയോ​ഗത്തിൽ പുതിയ...

Read More >>
Top Stories

News Roundup