---
title: "സൗദിയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ച മലയാളിയുടെ മൃതദേഹം ഖബറടക്കി"
english_title: "#Body #Malayaliman #who #died #heartattack #buried #SaudiArabia"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/276542/body-malayaliman-who-died-heartattack-buried-saudiarabia"
published_at: "2025-03-14T14:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67d3f36fce9c3_dgdf5.jpg"
keywords: []
---

# സൗദിയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ച മലയാളിയുടെ മൃതദേഹം ഖബറടക്കി

> **Lead Summary:** **റിയാദ്: [ **സൗദി അറേബ്യയിൽ ചികിത്സയിലിരുന്നപ്പോൾ മരിച്ച കൊല്ലം സ്വദേശിയുടെ മൃതദേഹം ഖബറടക്കി. ഖമീസ് മുശൈത്തിൽ ഹൃദയാഘാതം മൂലം മരിച്ച കൊല്ലം പള്ളിമുക്ക് സ്വദേശി നസീറിന്റെ മൃതദേഹമാണ് ഖബറടക്കിയത്.

## Article Content

**റിയാദ്: [ **സൗദി അറേബ്യയിൽ ചികിത്സയിലിരുന്നപ്പോൾ മരിച്ച കൊല്ലം സ്വദേശിയുടെ മൃതദേഹം ഖബറടക്കി. ഖമീസ് മുശൈത്തിൽ ഹൃദയാഘാതം മൂലം മരിച്ച കൊല്ലം പള്ളിമുക്ക് സ്വദേശി നസീറിന്റെ മൃതദേഹമാണ് ഖബറടക്കിയത്.

ന്യുമോണിയ ബാധിച്ച് ഖമീസ് മുശൈത്തിലെ ജനറൽ ആശുപത്രിയിൽ വെന്റിലെഷനിൽ കഴിയവേയാണ് മരണപ്പെട്ടത്. ചൊ​വ്വാ​ഴ്ച ത​ഹ്‌​ലി​യ ഡി​സ്ട്രി​ക്ടി​ലെ സ​ൽ​മാൻ മസ്ജിദിൽ ജനാസ നമസ്കാരം നടത്തിയ ശേഷം കറാമ മഖ്ബറയിൽ മൃതദേഹം ഖബറടക്കി.

ഒന്നരവർഷമായി ഖമീസ് മുശൈത്തിൽ ജോലി ചെയ്യുകയായിരുന്നു. സൗദിയുടെ വിവിധ ഭാഗങ്ങളിലായി 12 വർഷമായി പ്രവാസിയാണ്. ഭാര്യ: ആമിന, മക്കൾ: ഫാത്തിമ, സെയ്ദ് അലി. ​

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/276542/body-malayaliman-who-died-heartattack-buried-saudiarabia)