തുടർച്ചയായി ആറ് ദിവസം വരെ അവധി, ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ച് യുഎഇ

തുടർച്ചയായി ആറ് ദിവസം വരെ അവധി, ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ച് യുഎഇ
Mar 17, 2025 04:49 PM | By Athira V

അബുദാബി: യുഎഇയിലെ ഫെഡറല്‍ സര്‍ക്കാര്‍ മേഖലയ്ക്ക് ചെറിയ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു. തിങ്കളാഴ്ചയാണ് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഹ്യൂമന്‍ റിസോഴ്സസ് അവധി സംബന്ധിച്ച സര്‍ക്കുലര്‍ പുറത്തിറക്കിയത്.

റമദാന് ശേഷമുള്ള അറബി മാസമായ ശവ്വാൽ ഒന്ന് മുതൽ മൂന്ന് വരെയാണ് സര്‍ക്കാര്‍ മേഖലയ്ക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ശവ്വാൽ നാലിന് ഔദ്യോഗിക പ്രവൃത്തി ദിവസം പുനഃരാരംഭിക്കും.

റമദാന്‍ 30 ദിവസം പൂര്‍ത്തിയാക്കുകയാണെങ്കില്‍, റമദാന്‍ 30 ആവുന്ന ഞായറാഴ്ച കൂടി അധികമായി അവധി നൽകും. റമദാൻ 29 ആയ മാര്‍ച്ച് 29നാണ് മാസപ്പിറവി കാണുന്നതെങ്കില്‍ മൂന്ന് ദിവസമായിരിക്കും അവധി ലഭിക്കുന്നത്. വാരാന്ത്യ അവധി കൂടി കണക്കിലെടുക്കുമ്പോള്‍ നാല് ദിവസമാകും ഈ സാഹചര്യത്തിൽ ആകെ അവധി ലഭിക്കുക.

എന്നാല്‍ മാര്‍ച്ച് 29ന് മാസപ്പിറവി കണ്ടില്ലെങ്കില്‍ റമദാന്‍ 30 പൂര്‍ത്തിയാക്കി ശവ്വാാല്‍ ഒന്ന് മാര്‍ച്ച് 31 തിങ്കളാഴ്ച ആയിരിക്കും അവധി. മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ രണ്ട് വരെ അവധി ലഭിക്കും.

ഇതനുസരിച്ചാണെങ്കില്‍ അഞ്ച് ദിവസമാകും ആകെ അവധി. ഷാര്‍ജയില്‍ പൊതുമേഖലക്ക് വെള്ളിയാഴ്ച അവധി ദിവസമായതിനാല്‍ ചില സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വാരാന്ത്യ അവധി കണക്കിലെടുത്ത് ആറ് ദിവസം വരെ ചെറിയ പെരുന്നാള്‍ അവധി ലഭിച്ചേക്കാം.










#UAE #announces #six #consecutive #days #off #short #Eid #holiday

Next TV

Related Stories
ട്രാഫിക് പരിശോധന; കുവൈത്തിലെ ഖൈത്താനിൽ 13 പേർ അറസ്റ്റിൽ

Apr 28, 2025 02:55 PM

ട്രാഫിക് പരിശോധന; കുവൈത്തിലെ ഖൈത്താനിൽ 13 പേർ അറസ്റ്റിൽ

ഖൈത്താൻ ഏരിയയിൽ സുരക്ഷാ, ട്രാഫിക്, ബോധവൽക്കരണ കാമ്പയിൻ...

Read More >>
പറക്കാനൊരുങ്ങി; ക​ണ്ണൂ​ർ-​മ​സ്ക​ത്ത് ഇ​ൻ​ഡി​ഗോ സ​ർ​വി​സ് ​മേ​യ് 15 മു​ത​ൽ

Apr 28, 2025 10:50 AM

പറക്കാനൊരുങ്ങി; ക​ണ്ണൂ​ർ-​മ​സ്ക​ത്ത് ഇ​ൻ​ഡി​ഗോ സ​ർ​വി​സ് ​മേ​യ് 15 മു​ത​ൽ

ക​ണ്ണൂ​ർ-​മ​സ്ക​ത്ത് ഇ​ൻ​ഡി​ഗോ സ​ർ​വി​സ് ​മേ​യ് 15...

Read More >>
മുൻ വൈദ്യുതി ബില്ലുകൾ വാടകക്കാരന് ബാധകമല്ലെന്ന് സൗദി ഇലക്ട്രിസിറ്റി കമ്പനി

Apr 28, 2025 10:19 AM

മുൻ വൈദ്യുതി ബില്ലുകൾ വാടകക്കാരന് ബാധകമല്ലെന്ന് സൗദി ഇലക്ട്രിസിറ്റി കമ്പനി

വാടക കരാറിന് മുൻപ് മീറ്ററിൽ അടയ്ക്കേണ്ട മുൻ വൈദ്യുതി ബില്ലുകളൊന്നും വാടകക്കാർ അടയ്ക്കേണ്ടതില്ലെന്നാണ് സൗദി ഇലക്ട്രിസിറ്റി കമ്പനി...

Read More >>
നി​രോ​ധി​ത മ​റൈ​ൻ ഫ്ലാ​ഷ് ലൈ​റ്റ് ഉപയോഗിച്ചു; കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ന​ട​പ​ടി

Apr 28, 2025 10:03 AM

നി​രോ​ധി​ത മ​റൈ​ൻ ഫ്ലാ​ഷ് ലൈ​റ്റ് ഉപയോഗിച്ചു; കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ന​ട​പ​ടി

നി​രോ​ധി​ത മ​റൈ​ൻ ഫ്ലാ​ഷ് ലൈ​റ്റു​ക​ൾ ഉ​പ​യോ​ഗി​ച്ച​വ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ച് ഖ​ത്ത​ർ പ​രി​സ്ഥി​തി കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന...

Read More >>
Top Stories










News Roundup