മക്കയിൽ ഭിക്ഷാടനം നടത്തുന്നതിനായി കുട്ടികളെ കടത്തിക്കൊണ്ടുവന്നു; രണ്ട് പേർ പിടിയിൽ

 മക്കയിൽ ഭിക്ഷാടനം നടത്തുന്നതിനായി കുട്ടികളെ കടത്തിക്കൊണ്ടുവന്നു;  രണ്ട് പേർ പിടിയിൽ
Mar 18, 2025 12:55 PM | By Susmitha Surendran

മക്ക:(gcc.truevisionnews.com)  മക്കയിൽ ഭിക്ഷാടനം നടത്തുന്നതിനായി കുട്ടികളെ കടത്തിക്കൊണ്ടുവന്ന രണ്ട് പേർ പിടിയിൽ. യമനി പൗരന്മാരായ ഒരു സ്ത്രീയെയും പുരുഷനെയുമാണ് പിടികൂടിയത്.

ഇവർ മക്കയിൽ ഭിക്ഷാടനം നടത്തുന്നതിനായി ആറ് കുട്ടികളെയാണ് ചൂഷണം ചെയ്തത്. മനുഷ്യക്കടത്ത് വിരുദ്ധ നിയമത്തിലെ വ്യവസ്ഥകൾ ലംഘിച്ചതിന് ഇവർക്കെതിരെ കേസ് ഫയൽ ചെയ്തതായി അധികൃതർ അറിയിച്ചു.

മക്ക പ്രാദേശിക പോലീസിന്റെയും മനുഷ്യക്കടത്ത് തടയുന്നതിനും സാമൂഹിക സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള ജനറൽ ഡിപ്പാർട്ട്മെന്റിന്റെയും നേതൃത്വത്തിൽ ഭിക്ഷാടകരെ പിടികൂടുന്നതിനായുള്ള പരിശോധനകൾ നടന്നുവരികയായിരുന്നു. ഇതിന്റെ ഭാ​ഗമായാണ് അറസ്റ്റ്.

മക്കയിലെ പ്രധാനപ്പെട്ട റോഡുകളിലും പൊതു ഇടങ്ങളിലും ഭിക്ഷാടനം നടത്തുന്നതിനായി പ്രതികൾ ഈ കുട്ടികളെ ചൂഷണം ചെയ്തിരുന്നുവെന്ന് മക്ക പോലീസ് അറിയിച്ചു.

ആറ് കുട്ടികളും യമനിൽ നിന്നുള്ളവരാണ്. പ്രതികൾക്കെതിരെ നിയമ നടപടി സ്വീകരിച്ചതായും പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തതായും അധികൃതർ അറിയിച്ചു. ചൂഷണം ചെയ്യപ്പെട്ട കുട്ടികൾക്ക് ആവശ്യമായ മാനുഷിക സേവനങ്ങൾ ലഭ്യമാക്കുന്നതിനുള്ള നടപടി ക്രമങ്ങൾ ആരംഭിച്ചതായും സുരക്ഷാ അധികൃതർ പറഞ്ഞു. മക്കയിൽ യാചനാവിരുദ്ധ കാമ്പയിനുകൾ വിജയകരമായി നടന്നുവരികയാണ്.


#Two #arrested #smuggling #children #beg #Mecca

Next TV

Related Stories
പറക്കാനൊരുങ്ങി; ക​ണ്ണൂ​ർ-​മ​സ്ക​ത്ത് ഇ​ൻ​ഡി​ഗോ സ​ർ​വി​സ് ​മേ​യ് 15 മു​ത​ൽ

Apr 28, 2025 10:50 AM

പറക്കാനൊരുങ്ങി; ക​ണ്ണൂ​ർ-​മ​സ്ക​ത്ത് ഇ​ൻ​ഡി​ഗോ സ​ർ​വി​സ് ​മേ​യ് 15 മു​ത​ൽ

ക​ണ്ണൂ​ർ-​മ​സ്ക​ത്ത് ഇ​ൻ​ഡി​ഗോ സ​ർ​വി​സ് ​മേ​യ് 15...

Read More >>
മുൻ വൈദ്യുതി ബില്ലുകൾ വാടകക്കാരന് ബാധകമല്ലെന്ന് സൗദി ഇലക്ട്രിസിറ്റി കമ്പനി

Apr 28, 2025 10:19 AM

മുൻ വൈദ്യുതി ബില്ലുകൾ വാടകക്കാരന് ബാധകമല്ലെന്ന് സൗദി ഇലക്ട്രിസിറ്റി കമ്പനി

വാടക കരാറിന് മുൻപ് മീറ്ററിൽ അടയ്ക്കേണ്ട മുൻ വൈദ്യുതി ബില്ലുകളൊന്നും വാടകക്കാർ അടയ്ക്കേണ്ടതില്ലെന്നാണ് സൗദി ഇലക്ട്രിസിറ്റി കമ്പനി...

Read More >>
നി​രോ​ധി​ത മ​റൈ​ൻ ഫ്ലാ​ഷ് ലൈ​റ്റ് ഉപയോഗിച്ചു; കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ന​ട​പ​ടി

Apr 28, 2025 10:03 AM

നി​രോ​ധി​ത മ​റൈ​ൻ ഫ്ലാ​ഷ് ലൈ​റ്റ് ഉപയോഗിച്ചു; കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ന​ട​പ​ടി

നി​രോ​ധി​ത മ​റൈ​ൻ ഫ്ലാ​ഷ് ലൈ​റ്റു​ക​ൾ ഉ​പ​യോ​ഗി​ച്ച​വ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ച് ഖ​ത്ത​ർ പ​രി​സ്ഥി​തി കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന...

Read More >>
Top Stories