അനധികൃതമായി 12 വിദേശികളെ ജോലിക്ക് നിയമിച്ചു, യുഎഇയിൽ പ്രവാസിയടക്കം രണ്ടുപേർ അറസ്റ്റിൽ

അനധികൃതമായി 12 വിദേശികളെ ജോലിക്ക് നിയമിച്ചു, യുഎഇയിൽ പ്രവാസിയടക്കം രണ്ടുപേർ അറസ്റ്റിൽ
Mar 18, 2025 04:58 PM | By VIPIN P V

അബുദാബി: (gcc.truevisionnews.com) യുഎഇയില്‍ അനധികൃതമായി 12 വിദേശി തൊഴിലാളികളെ ജോലിക്ക് നിയമിച്ച രണ്ടുപേര്‍ അറസ്റ്റില്‍. ഒരു യുഎഇ സ്വദേശിയും ഒരു ഏഷ്യക്കാരനുമാണ് അറസ്റ്റിലായത്.

ഇവരെ തുടര്‍ നിയമ നടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി. ശരിയായ പെര്‍മിറ്റ് ഇല്ലാതെയാണ് 12 പേരെ നിയമിച്ചത്. അറസ്റ്റിലായ രണ്ടുപേര്‍ക്കുമായി ആകെ 600,000 ദിര്‍ഹം പിഴ ചുമത്തിയിട്ടുണ്ട്.

നിയമവിരുദ്ധമായി ജോലി ചെയ്ത തൊഴിലാളികള്‍ക്ക് 1,000 ദിര്‍ഹം വീതവുമാണ് പിഴ ചുമത്തിയിരിക്കുന്നത്. ഇവരെ യുഎഇയില്‍ നിന്ന് നാടുകടത്തും. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്‍റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി നടത്തിയ 252 പരിശോധനകളിലാണ് നിയമം ലംഘിച്ച് ജോലിക്ക് നിയമിച്ചത് കണ്ടെത്തിയത്.

രാജ്യത്തെ വിദേശികളുടെ എന്‍ട്രിയും താമസവും സംബന്ധിച്ച നിയമം ലംഘിക്കുന്നവരെ പിടികൂടുക ലക്ഷ്യമാക്കിയാണ് പരിശോധനകള്‍ നടത്തിയത്. ‘സുരക്ഷിത സമൂഹത്തിലേക്ക് ഒരുമിച്ച്’ എന്ന പ്രമേയത്തിൽ യുഎഇയിലുടനീളമുള്ള 4,771 കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനയിലാണ് നിയമലംഘകരെ കണ്ടെത്തിയത്.

#foreigners #illegally #employed #two #people #including #expatriate #arrested #UAE

Next TV

Related Stories
ട്രാഫിക് പരിശോധന; കുവൈത്തിലെ ഖൈത്താനിൽ 13 പേർ അറസ്റ്റിൽ

Apr 28, 2025 02:55 PM

ട്രാഫിക് പരിശോധന; കുവൈത്തിലെ ഖൈത്താനിൽ 13 പേർ അറസ്റ്റിൽ

ഖൈത്താൻ ഏരിയയിൽ സുരക്ഷാ, ട്രാഫിക്, ബോധവൽക്കരണ കാമ്പയിൻ...

Read More >>
പറക്കാനൊരുങ്ങി; ക​ണ്ണൂ​ർ-​മ​സ്ക​ത്ത് ഇ​ൻ​ഡി​ഗോ സ​ർ​വി​സ് ​മേ​യ് 15 മു​ത​ൽ

Apr 28, 2025 10:50 AM

പറക്കാനൊരുങ്ങി; ക​ണ്ണൂ​ർ-​മ​സ്ക​ത്ത് ഇ​ൻ​ഡി​ഗോ സ​ർ​വി​സ് ​മേ​യ് 15 മു​ത​ൽ

ക​ണ്ണൂ​ർ-​മ​സ്ക​ത്ത് ഇ​ൻ​ഡി​ഗോ സ​ർ​വി​സ് ​മേ​യ് 15...

Read More >>
മുൻ വൈദ്യുതി ബില്ലുകൾ വാടകക്കാരന് ബാധകമല്ലെന്ന് സൗദി ഇലക്ട്രിസിറ്റി കമ്പനി

Apr 28, 2025 10:19 AM

മുൻ വൈദ്യുതി ബില്ലുകൾ വാടകക്കാരന് ബാധകമല്ലെന്ന് സൗദി ഇലക്ട്രിസിറ്റി കമ്പനി

വാടക കരാറിന് മുൻപ് മീറ്ററിൽ അടയ്ക്കേണ്ട മുൻ വൈദ്യുതി ബില്ലുകളൊന്നും വാടകക്കാർ അടയ്ക്കേണ്ടതില്ലെന്നാണ് സൗദി ഇലക്ട്രിസിറ്റി കമ്പനി...

Read More >>
നി​രോ​ധി​ത മ​റൈ​ൻ ഫ്ലാ​ഷ് ലൈ​റ്റ് ഉപയോഗിച്ചു; കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ന​ട​പ​ടി

Apr 28, 2025 10:03 AM

നി​രോ​ധി​ത മ​റൈ​ൻ ഫ്ലാ​ഷ് ലൈ​റ്റ് ഉപയോഗിച്ചു; കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ന​ട​പ​ടി

നി​രോ​ധി​ത മ​റൈ​ൻ ഫ്ലാ​ഷ് ലൈ​റ്റു​ക​ൾ ഉ​പ​യോ​ഗി​ച്ച​വ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ച് ഖ​ത്ത​ർ പ​രി​സ്ഥി​തി കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന...

Read More >>
Top Stories

News Roundup