---
title: "ഷെയ്ഖ് സായിദ് റോഡിലെ തിരക്ക്; അബുദാബി ഭാഗത്തേക്കുള്ള സർവീസ് റോഡ് ഇനി നാല് വരി"
english_title: "#Congestion #SheikhZayed #Road #Service #road # AbuDhabi #four #lanes"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/277752/congestion-sheikhzayed-road-service-road-abudhabi-four-lanes"
published_at: "2025-03-20T13:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67dbcfc4c01c5_road.jpg"
keywords: []
---

# ഷെയ്ഖ് സായിദ് റോഡിലെ തിരക്ക്; അബുദാബി ഭാഗത്തേക്കുള്ള സർവീസ് റോഡ് ഇനി നാല് വരി

> **Lead Summary:** ദുബായ്: ഷെയ്ഖ് സായിദ് റോഡിലെ തിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി ഫിനാൻഷ്യൽ സെന്റർ മെട്രോ സ്റ്റേഷനോടു ചേർന്ന് അബുദാബി ഭാഗത്തേക്കുള്ള സർവീസ് റോഡിന്റെ വീതി കൂട്ടി.

## Article Content

ദുബായ്: ഷെയ്ഖ് സായിദ് റോഡിലെ തിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി ഫിനാൻഷ്യൽ സെന്റർ മെട്രോ സ്റ്റേഷനോടു ചേർന്ന് അബുദാബി ഭാഗത്തേക്കുള്ള സർവീസ് റോഡിന്റെ വീതി കൂട്ടി.

മൂന്നിൽനിന്ന് 4 ലെയ്നാക്കി ഉയർത്തിയതോടെ റോഡിന്റെ ശേഷി 25% വർധിച്ചു.

മണിക്കൂറിൽ 3,200 വാഹനങ്ങൾക്കു കടന്നുപോകാനുള്ള ശേഷി സർവീസ് റോഡിനു ലഭിച്ചതായി ആർടിഎ ട്രാഫിക് ആൻഡ് റോഡ്സ് ഏജൻസി ഡയറക്ടർ അഹമ്മദ് അൽ ഖസൈയ്മി പറഞ്ഞു.

സർവീസ് റോഡിന്റെ പ്രവേശനഭാഗത്തെ ഗതാഗതക്കുരുക്ക് ഒഴിവാകുകയും 5 മിനിറ്റ് വേണ്ടിയിരുന്ന യാത്ര 2 മിനിറ്റായി ചുരുങ്ങുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/277752/congestion-sheikhzayed-road-service-road-abudhabi-four-lanes)