ദുബായ്: (gcc.truevisionnews.com) മുഹമ്മദ് ബിൻ സായിദ് റോഡരികിൽ ഗ്ലോബൽ വില്ലേജിന് എതിർവശത്തെ നിർമാണത്തിലുള്ള കെട്ടിടത്തിൽ അഗ്നിബാധ. ആളപായമില്ല.
ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെയാണ് തീ പിടിത്തമുണ്ടായത്. മുകളിലത്തെ രണ്ട് നിലകളിൽ നിന്നാണ് തീയും പുകയുമുയർന്നതെന്ന് അധികൃതർ പറഞ്ഞു.
ജോലി കഴിഞ്ഞ് മടങ്ങുന്നവർ നോമ്പുതുറയ്ക്ക് വീട്ടിലെത്താൻ ധൃതിയിൽ സഞ്ചരിക്കുന്ന റോഡാണിത്. സിവിൽ ഡിഫൻസ് സംഭവ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. തീ പിടിത്തത്തിന്റെ കാരണം പൊലീസ് അന്വേഷിക്കുന്നു.
#Firebreak #out #building #underconstruction #dubai #Police #launch #investigation