Mar 29, 2025 05:10 PM

ദുബൈ: (gcc.truevisionnews.com) ചെറിയ പെരുന്നാളിനോട് അനുബന്ധിച്ച് യുഎഇയിലെ വിവിധ എമിറേറ്റുകളില്‍ സൗജന്യ പാര്‍ക്കിങ് പ്രഖ്യാപിച്ചു. ദുബൈയിലും ഷാര്‍ജയിലും അജ്മാനിലും ചെറിയ പെരുന്നാൾ അവധി ദിവസങ്ങളില്‍ പാര്‍ക്കിങ് സൗജന്യമാണ്.

ദുബൈയില്‍ എല്ലാ പബ്ലിക് പാര്‍ക്കിങ് സ്ഥലങ്ങളും ശവ്വാല്‍ 1 മുതല്‍ മൂന്ന് വരെ സൗജന്യമാണ്. എന്നാല്‍ ബഹുനില പാര്‍ക്കിങ് ടെര്‍മിനലുകളില്‍ ഫീസ് നല്‍കണം.

ശവ്വാല്‍ നാല് മുതല്‍ എല്ലാ പെയ്ഡ് പാര്‍ക്കിങ് സ്ഥലങ്ങളിലും ഫീസ് പുനരാരംഭിക്കുമെന്ന് ദുബൈ ആര്‍ടിഎ അറിയിച്ചു. ഷാര്‍ജയില്‍ എല്ലാ പെയ്ഡ് പാര്‍ക്കിങ് സ്ഥലങ്ങളിലും ശവ്വാല്‍ ഒന്ന് മുതല്‍ മൂന്ന് വരെ പാര്‍ക്കിങ് സൗജന്യമാണെന്ന് മുന്‍സിപ്പാലിറ്റി അറിയിച്ചു.

എന്നാല്‍ ഏഴ് ദിവസവും പെയ്ഡ് പാര്‍ക്കിങ് ഉള്ള പാര്‍ക്കിങ് സോണുകളില്‍ ഇത് ബാധകമല്ല. ഈ സ്ഥലങ്ങളിലെ ബോര്‍ഡുകള്‍ നീല നിറത്തിലായിരിക്കും.

അജ്മാനിലും ശവ്വാല്‍ ഒന്ന് മുതല്‍ മൂന്ന് വരെ ചെറിയ പെരുന്നാള്‍ അവധി ദിവസങ്ങളില്‍ പെയ്ഡ് പാര്‍ക്കിങ് സ്ഥലങ്ങളില്‍ പാര്‍ക്കിങ് സൗജന്യമായിരിക്കുമെന്ന് അജ്മാന്‍ മുന്‍സിപ്പാലിറ്റി അറിയിച്ചു.



#Various #emirates #announce #freeparking #EidalFitr

Next TV

Top Stories










Entertainment News