മസ്കറ്റ്: (gcc.truevisionnews.com) ഇദുല്‍ ഫിത്ര് ദിനമായ ഇന്ന് ഒമാനിലെ മസ്കറ്റില്‍ പാര്‍ക്കിങ് നിയന്ത്രണം. ബൗഷര്‍ വിലായത്തിലെ അല്‍ ബറക്ക കൊട്ടാരം മുതല്‍ സുല്‍ത്താന്‍ ഖാബൂസ് ഗ്രാന്‍ഡ് മോസ്ക് വരെയുള്ള സുല്‍ത്താന്‍ ഖാബൂസ് സ്ട്രീറ്റീന്റെ രണ്ട് വശങ്ങളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് റോയല്‍ ഒമാന്‍ പൊലീസ് പ്രസ്താവനയില്‍ അറിയിച്ചു.
ബൗഷറിലെ പ്രശസ്തമായ സുൽത്താൻ ഖാബൂസ് ഗ്രാൻഡ് മോസ്കിലാണ് സുൽത്താൻ ഹൈതം ബിൻ താരിഖ് ഈദ് നമസ്കാരം നിർവഹിച്ചത്. ഒമാനിലെ എല്ലാ പൗരന്മാര്ക്കും താമസക്കാര്‍ക്കും ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് ചെറിയ പെരുന്നാൾ ആശംസകള്‍ നേര്‍ന്നു.
ഈ അനുഗ്രഹീത അവസരത്തിൽ സന്തോഷകരമായ ഈദ് ആശംസിക്കുകയും അവർക്കും അവരുടെ രാജ്യങ്ങളിലെ ജനങ്ങൾക്കും നന്മയും ശാശ്വത സ്ഥിരതക്കും വേണ്ടി സർവ്വശക്തനായ അല്ലാഹുവിനോട് പ്രാർഥിക്കുകയാണെന്ന് സുൽത്താൻ പറഞ്ഞു.
ലോകമെമ്പാടുമുള്ള എല്ലാ മുസ്ലിങ്ങൾക്കും സമാധാനം, പുരോഗതി, സമൃദ്ധി എന്നിവ കൈവരട്ടെയെന്നും ആശംസിച്ചു. ബൗഷറിലുള്ള സുല്‍ത്താന്‍ ഖാബൂസ് ഗ്രാന്‍ഡ് മോസ്കിലാണ് സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് ഈദ് നമസ്കാരം നിര്‍വ്വഹിച്ചത്.
#Parking #restrictions #Muscat #EidalFitr