മസ്കത്ത്: (gcc.truevisionnews.com) മസ്കത്ത് ഗവര്‍ണറേറ്റിലെ ബൗശര്‍ വിലായത്തില്‍ ഗുബ്രയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയില്‍ നിന്ന് അമോണിയം ചോര്‍ന്നു. ചൊവ്വാഴ്ച രാത്രിയോടെയാണ് സംഭവം.
സിവില്‍ ഡിഫന്‍സ് ആൻഡ് ആംബുലന്‍സ് യൂണിറ്റിലെ (സിഡിഎഎ) വിദഗ്ധരെത്തി ഏറെ പരിശ്രമത്തിന് ശേഷം ചോര്‍ച്ച നിയന്ത്രണ വിധേയമാക്കി.
ചോര്‍ച്ചയെ തുടര്‍ന്ന് അഞ്ച് പേരെ ആശുപത്രികളിലേക്ക് മാറ്റിയതായും സിവില്‍ ഡിഫന്‍സ് അറിയിച്ചു. ഇവരുടെ കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.
Also read:
ഒമാനിൽ ട്രക്ക് മറിഞ്ഞ് 59-കാരന് ദാരുണാന്ത്യം
#Ammonialeak #Muscat #five #people #hospitalized