ഷാർജ/അൽ ഐൻ: ഷാർജയിലും അൽ ഐനിലും വ്യവസായ മേഖലകളിൽ അഗ്നിബാധ. ആർക്കും പരുക്കില്ല. വൻ നാശനഷ്ടം കണക്കാക്കുന്നു. ഷാർജ വ്യവസായ മേഖല 15ലുണ്ടായ തീ പിടിത്തത്തിൽ പഴം-പച്ചക്കറികൾ സൂക്ഷിക്കാൻ ഉപയോഗിക്കുന്ന റഫ്രിജറേറ്റർ ശേഖരണ കേന്ദ്രം കത്തിനശിച്ചു.
ഇന്നലെ ഉച്ചയോടെയായിരുന്നു ഷാർജയിലെ അഗ്നിബാധ. ഉച്ചയ്ക്ക് 1.27ന് വിവരം ലഭിച്ചതനുസരിച്ച് സിവിൽ ഡിഫൻസ് സംഭവസ്ഥലത്ത് എത്തിയെന്നും മറ്റു കെട്ടിടങ്ങളിലേക്ക് പടരാതെ ഉടൻ തന്നെ തീ നിയന്ത്രണവിധേയമാക്കിയെന്നും പൊലീസ് പറഞ്ഞു.
ഇന്നലെ വൈകിട്ടോടെയായിരുന്നു അൽ ഐൻ വ്യവസായമേഖലയിലെ ഒരു സ്ഥാപനത്തിൽ അഗ്നിബാധയുണ്ടായത്. തീ വിജയകരമായി അണച്ചതായും കൂളിങ് പ്രവൃത്തി പൂർത്തിയാക്കിയതായി അധികൃതർ അറിയിച്ചു. അബുദാബി പൊലീസും സിവിൽ ഡിഫൻസ് അതോറിറ്റിയും നേതൃത്വം നൽകി.
ഔദ്യോഗിക സ്രോതസ്സുകളിൽ നിന്ന് മാത്രം വിവരങ്ങൾ ശേഖരിക്കണമെന്നും കിംവദന്തികൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടു.
#Fire #breaks #out #industrial #areas #Sharjah #AlAin #extensive #damage