മലയാളി ബാലിക ജിദ്ദയിൽ അന്തരിച്ചു

മലയാളി ബാലിക ജിദ്ദയിൽ അന്തരിച്ചു
Apr 19, 2025 11:11 AM | By VIPIN P V

ജിദ്ദ: (gcc.truevisionnews.com) കൊല്ലം സ്വദേശിയുടെ മകൾ ജിദ്ദയിൽ അന്തരിച്ചു. ജിദ്ദ എംബിഎൽ കമ്പനിയിൽ എൻജിനീയറായ കൊല്ലം പള്ളിമുക്ക് സനു മൻസിലിൽ എം.ബി. സനൂജിന്റെ മകൾ റയ്യ സനൂജ് (9) ആണ് ഇന്നലെ ജിദ്ദയിൽ മരിച്ചത്.

ഹൈപർ തൈറോയിഡ് മൂലമുള്ള ആരോഗ്യ പ്രശ്‌നങ്ങളാൽ ഏതാനും വർഷങ്ങളായി ചികിത്സയിലായിരുന്നു. സ്വകാര്യ ഓൺലൈൻ സ്‌കൂളിൽ രണ്ടാം ക്ലാസ് വിദ്യാർഥിനിയായിരുന്നു. വെഞ്ഞാറമൂട് ഉഷസ്സിൽ ഹാഷിമിന്റെ മകൾ മിനിയാണ് മാതാവ്. ജിദ്ദ ഇന്റർനാഷനൽ ഇന്ത്യൻ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനി റിദ സനൂജ് ഏക സഹോദരിയാണ്.

വെള്ളിയാഴ്ച രാവിലെയാണ് മരിച്ചത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി വെള്ളിയാഴ്ച ഇശാ നമസ്‌കാരാനാന്തരം ജിദ്ദ ഇസ്‌കാനിലെ മലിക് ഫഹദ് മസ്ജിദിൽ മയ്യിത്ത് നമസ്‌കാരത്തിനുശേഷം റുവൈസിലെ കുട്ടികൾക്കുള്ള ഖബർസ്ഥാനിൽ ഖബറടക്കി.

പൊലീസിൽനിന്നും ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൽനിന്നുമുള്ള രേഖകൾ ശരിയാക്കുന്നതിന് കെ.എം.സി.സി നേതാവ് മുഹമ്മദ് കുട്ടി പാണ്ടിക്കാട്, കൊല്ലം പ്രവാസി സംഗമം ജിദ്ദ ഭാരവാഹി ഷാനവാസ് തുടങ്ങിയവർ രംഗത്തുണ്ടായിരുന്നു.

#Malayali #girl #passesaway #Jeddah

Next TV

Related Stories
 ഹൃദയാഘാതം; പ്രവാസി മലയാളി ഒമാനിൽ അന്തരിച്ചു

Apr 20, 2025 03:04 PM

ഹൃദയാഘാതം; പ്രവാസി മലയാളി ഒമാനിൽ അന്തരിച്ചു

അര്‍ധ രാത്രി ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു‌....

Read More >>
ജോലിക്കിടെ ഹൃദയാഘാതം; പ്രവാസി മലയാളി ജുബൈലിൽ മരിച്ചു

Apr 20, 2025 01:52 PM

ജോലിക്കിടെ ഹൃദയാഘാതം; പ്രവാസി മലയാളി ജുബൈലിൽ മരിച്ചു

ഭാര്യാസഹോദരൻ സൗദിയിലുണ്ട്. നവോദയ കലാസാംസ്​കാരിക വേദി ജുബൈൽ അറൈഫി ഏരിയ സിസ്കോ യൂനിറ്റ് അംഗമാണ്. മൃതദേഹം നാരിയ ആശുപത്രിയിൽ...

Read More >>
പി കെ സുബൈർ അനുസ്മരണവും പ്രാർത്ഥന സദസും സംഘടിപ്പിച്ചു

Apr 19, 2025 08:25 PM

പി കെ സുബൈർ അനുസ്മരണവും പ്രാർത്ഥന സദസും സംഘടിപ്പിച്ചു

കൊടുവള്ളി മുനിസിപ്പാലിറ്റിയിലും മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലും സുബൈർ സാഹിബ് നടത്തിയ വിവിധങ്ങളായ സേവന പ്രവർത്തനങ്ങളെ സംബന്ധിച്ചും പദ്ധതികളെ...

Read More >>
പോലീസിനെ ഇടിച്ചുതെറിപ്പിക്കാൻ ശ്രമം; പരിശോധനയിൽ കണ്ടെത്തിയത് ആയുധവും മയക്കുമരുന്നും, അറസ്റ്റ്

Apr 19, 2025 08:13 PM

പോലീസിനെ ഇടിച്ചുതെറിപ്പിക്കാൻ ശ്രമം; പരിശോധനയിൽ കണ്ടെത്തിയത് ആയുധവും മയക്കുമരുന്നും, അറസ്റ്റ്

ഒടുവിൽ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഒരു പിസ്റ്റളും കത്തിയും മയക്കുമരുന്നും ഇയാളിൽ നിന്ന്...

Read More >>
മാതാപിതാക്കളോട് പിണങ്ങി വീടുവിട്ടിറങ്ങി പെൺകുട്ടി; പ്രശ്നം പരിഹരിച്ച് ദുബായ് പൊലീസ്

Apr 19, 2025 08:09 PM

മാതാപിതാക്കളോട് പിണങ്ങി വീടുവിട്ടിറങ്ങി പെൺകുട്ടി; പ്രശ്നം പരിഹരിച്ച് ദുബായ് പൊലീസ്

അവരെയും പെൺകുട്ടിയെയും സ്റ്റേഷനിലേയ്ക്ക് വിളിപ്പിച്ച് സംസാരിച്ച് പ്രശ്നം പരിഹരിച്ചു....

Read More >>
Top Stories