---
title: "ഹൃദയാഘാതം; പ്രവാസി മലയാളി ഒമാനിൽ അന്തരിച്ചു "
english_title: "#Heart #attack #Expatriate #Malayali #dies #Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/285910/heart-attack-expatriate-malayali-dies-oman"
published_at: "2025-04-25T20:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/680ba7556b519_death.jpg"
keywords: []
---

# ഹൃദയാഘാതം; പ്രവാസി മലയാളി ഒമാനിൽ അന്തരിച്ചു 

> **Lead Summary:** **മസ്കത്ത്: **മലപ്പുറം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ഒമാനിൽ അന്തരിച്ചു. വളാഞ്ചേരി വൈക്കത്തൂർ സ്വദേശി ജലീൽ ഒറവക്കോട്ടിൽ ആണ് ബർക്കയിലെ സ്വ​കാര്യ ആശുപത്രിയിൽ മരിച്ചത്. ബർക്കയിൽ മിനറൽ വാട്ടർ കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു.

## Article Content

**മസ്കത്ത്: **മലപ്പുറം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ഒമാനിൽ അന്തരിച്ചു. വളാഞ്ചേരി വൈക്കത്തൂർ സ്വദേശി ജലീൽ ഒറവക്കോട്ടിൽ ആണ് ബർക്കയിലെ സ്വ​കാര്യ ആശുപത്രിയിൽ മരിച്ചത്. ബർക്കയിൽ മിനറൽ വാട്ടർ കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു.

വളാഞ്ചേരി ഒമാൻ കൂട്ടായ്മ പ്രസിഡന്റ് ആണ്. ഭാര്യ: ലൈല. മക്കൾ: നഹാൽ, അനീന, റഫാൻ. സഹോദരങ്ങൾ: മുഹമ്മദ്, ഇബ്രാഹിം, മുനീർ, ഫാത്തിമ, സമീറ. ബർക കെ.എം.സി.സിയുടെ നേതൃത്വത്തിലാണ് നടപടികൾ പൂർത്തിയാക്കി കൊണ്ടിരിക്കുന്നത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് വളാഞ്ചേരി ഒമാൻ കൂട്ടായ്മ ഭാരവാഹികൾ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/285910/heart-attack-expatriate-malayali-dies-oman)