റിയാദ്: (gcc.truevisionnews.com) ഹജ്ജ്, ഉംറ ചട്ടങ്ങളും നിർദേശങ്ങളും പാലിക്കണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രാലയം. ഉംറ, വിവിധ തരം വിസിറ്റ് വിസകളുടെ കാലാവധി കഴിഞ്ഞിട്ടും രാജ്യം വിടാത്ത വിദേശികൾക്ക് 50,000 റിയാൽ വരെ പിഴയും ആറുമാസം വരെ തടവും നാടുകടത്തലുമായിരിക്കും ശിക്ഷയെന്നും മന്ത്രാലയം വ്യക്തമാക്കി.
ഹജ്ജ് വിസ ഒഴികെയുള്ള വിസകളിലെത്തുന്നവർക്ക് ഹജ്ജ് തീർഥാടനം നടത്താൻ അനുമതിയില്ലെന്നും മന്ത്രാലയം പറഞ്ഞു. ഹജ്ജ് ചട്ടങ്ങളും നിർദേശങ്ങളും ലംഘിക്കുന്നവരെക്കുറിച്ച് വിവമറിയിക്കണം. മക്ക, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിലുള്ളവർ ഏകീകൃത നമ്പറായ 911ലും മറ്റ് മേഖലകളിലുള്ളവർ 999 എന്ന നമ്പറിലും വിവരമറിയിക്കണം.
താമസ കാലാവധി അവസാനിച്ചിട്ടും പുറപ്പെടാത്ത തീർഥാടകരെക്കുറിച്ച് റിപ്പോർട്ട് ചെയ്യുന്നതിൽ പരാജയപ്പെടുന്ന ഹജ്ജ്, ഉംറ സേവന കമ്പനികൾക്കും സ്ഥാപനങ്ങൾക്കും ഒരു ലക്ഷം റിയാൽ വരെ പിഴ ചുമത്തുമെന്ന് ഹജ്ജ് മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.
#SaudiArabia #warn #imprisonment #fines #Umrah #visit #visas #expire