അബുദാബി : (gcc.truevisionnews.com) അബുദാബിയിൽ വാഹനാപകടത്തിൽ പാലക്കാട് സ്വദേശി മരിച്ചു. വല്ലപ്പുഴ കാണിത്തോടി കുഞ്ഞിമുഹമ്മദ് ഹാജി യുടെ മകൻ സുബൈർ എന്ന ബാബു (42) ആണ് മരിച്ചത്.
അബുദാബിയിൽ ഉണ്ടായ വാഹനാപകടത്തിൽ മരിച്ചു. സുബൈർ ഓടിച്ച കാറിന് പിന്നിൽ മറ്റൊരു വാഹനം ഇടിച്ചായിരുന്നു അപകടം. ഭാര്യ: ഷെരീഫ. രണ്ട് മക്കളുണ്ട്. മാതാവ് :ഖദീജ. സുഹൈൽ, സുബൈദ എന്നിവർ സഹോദരങ്ങളാണ്.
അബുദാബി കെ.എം.സി.സി ലീഗൽ വിങ്ങിന്റെ നേതൃത്വത്തിൽ നടപടി ക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിൽ കൊണ്ടുപോയി. ഖബറടക്കം ശനിയാഴ്ച വല്ലപ്പുഴ അപ്പംകണ്ടം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.
#Palakkad #native #died #accident #AbuDhabi.