(gcc.truevisionnews.com) സിഗ്‌നൽ തെറ്റിച്ച് റോഡ് നിർമാണ തൊഴിലാളികൾക്കിടയിലേക്ക് വാഹനം ഇടിച്ചുകയറിയ സംഭവത്തിൽ ഡൈവർക്ക് പിഴ വിധിച്ച് ബഹ്‌റൈൻ സിവിൽ ഹൈക്കോടതി. ഒരാൾ കൊല്ലപ്പെടുകയും രണ്ട് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്ത അപകടത്തിൽ ഡ്രൈവർക്ക് 49,500 ബഹ്‌റൈൻ ദിനാർ ആണ് പിഴ ചുമത്തിയത്.
ഇന്ത്യൻ രൂപ ഏകദേശം ഒരു കോടി പത്ത് ലക്ഷം രൂപ വരുമിത്. അപകടം പറ്റിയ മൂന്ന് പേരും ഏഷ്യൻ പൗരന്മാരാണ്. പുലർച്ചെ 3 മണിയോടെ തൊഴിലാളികൾ റോഡിന്റെ ഒരു ഭാഗം കുഴിക്കുന്നതിനിടെയാണ് വാഹനം അശ്രദ്ധമായി തൊഴിലാളികൾക്ക് ഇടയിലേക്ക് ഇടിച്ചുകയറിയതെന്നും അപകടത്തിന് ഡ്രൈവർ പൂർണ്ണ ഉത്തരവാദിയാണെന്നും കോടതി കണ്ടെത്തി.
റോഡിൽ നന്നായി വെളിച്ചമുണ്ടായിരുന്നു, ചുവന്ന ലൈറ്റ് വ്യക്തമായി കാണാമായിരുന്നെന്നും ഡ്രൈവർ വേണ്ടത്ര ജാഗ്രത പാലിക്കുന്നതിൽ പരാജയപ്പെട്ടുവെന്നും കോടതി നിരീക്ഷിച്ചു. നേരത്തെ പ്രതിയെ ക്രിമിനൽ കോടതി ശിക്ഷിച്ചിരുന്നു.
മൂന്ന് വർഷത്തെ തടവ് ശിക്ഷയും ഒരു വർഷത്തേക്ക് ലൈസൻസ് സസ്‌പെൻഡ് ചെയ്യുകയുമാണ് ഉണ്ടായത്.
Driver fined wrongsignal roadworkers Bahrain