കുവൈത്ത് സിറ്റി: (gcc.truevisionnews.com) കുവൈത്തിൽ രണ്ടിടങ്ങളിലായി പ്രവാസികൾ ആത്മഹത്യ ചെയ്തു. അഹമ്മദിയിലെ ഒരു കെട്ടിടത്തിൽ തൂങ്ങിമരിച്ച നിലയിൽ ഒരു പ്രവാസിയെ കണ്ടെത്തി.
തുടർന്ന് ഫോറൻസിക് ഉദ്യോഗസ്ഥർ എത്തി മൃതദേഹം നീക്കം ചെയ്തു. മറ്റൊരു സംഭവത്തിൽ, മംഗഫിലെ ഒരു കെട്ടിടത്തിലെ മുറിക്കുള്ളിൽ ആത്മഹത്യ ചെയ്ത ഒരു പ്രവാസിയുടെ മൃതദേഹവും ഫോറൻസിക് ഉദ്യോഗസ്ഥർ നീക്കം ചെയ്തു.
മൃതദേഹം ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ എവിഡൻസിലേക്ക് മാറ്റി. മംഗഫ്, അഹമ്മദി പോലീസ് സ്റ്റേഷനുകളിൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രവാസികളെ സ്വന്തം ജീവനൊടുക്കാൻ പ്രേരിപ്പിച്ച ഘടകങ്ങൾ കണ്ടെത്താൻ അന്വേഷണം നടക്കുന്നു.
Expatriates commit suicide two places Kuwait investigation launched