മനാമ: (gcc.truevisionnews.com) ഷട്ടിൽ കളിക്കുന്നതിനിടെ തിരുവനന്തപുരം സ്വദേശി കുഴഞ്ഞുവീണു മരിച്ചു. തിരുവനന്തപുരം തിരുമല സ്വദേശി ഗിരീഷ് ഡി എ (51) ആണ് മരിച്ചത്. ഇന്നലെ രാത്രി ജുഫൈർ ക്ലബ്ബിൽ ഷട്ടിൽ കളിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും തുടർന്ന് കുഴഞ്ഞുവീഴുകയുമായിരുന്നു.
ആരോഗ്യ വിദഗ്ധർ സ്‌ഥലത്തെത്തി മരണം സ്‌ഥിരീകരിച്ചു. ഇൻവെസ്റ്റ് കോർപ്പ് ബാങ്കിൽ വൈസ് പ്രഡിഡന്റായി സേവനമനുഷ്ഠിക്കുകയായിരുന്നു. ഭാര്യ ഷീജ, മക്കൾ ഗ്രീഷ്മ (മെഡിക്കൽ വിദ്യാർഥിനി), ഗൗരി (വിദ്യാർഥിനി, ബഹ്‌റൈൻ ). സൽമാനിയ ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ ചെയ്തുവരുന്നു.
Expatriate Malayali collapses dies while playing shuttlecock Bahrain