തൊഴിൽ അന്വേഷിക്കുന്നവർക്ക് സന്തോഷവാർത്ത; ഗൾഫ് രാജ്യങ്ങളിൽ മികച്ച അവസരങ്ങൾ

തൊഴിൽ അന്വേഷിക്കുന്നവർക്ക് സന്തോഷവാർത്ത; ഗൾഫ് രാജ്യങ്ങളിൽ മികച്ച അവസരങ്ങൾ
Apr 28, 2025 10:14 PM | By Jain Rosviya

ദുബായ്: (gcc.truevisionnews.com) ഹോസ്പിറ്റാലിറ്റി മേഖലയിൽ ജോലി അന്വേഷിക്കുന്നവർക്ക് ഗൾഫ് രാജ്യങ്ങളിൽ നിന്ന് സന്തോഷവാർത്ത. യുഎഇ, സൗദി, ഒമാൻ തുടങ്ങിയ ഗൾഫ് രാജ്യങ്ങളിൽ ഈ രംഗത്ത് കൂടുതൽ തൊഴിലവസരങ്ങൾ വരുന്നു. നിരവധി പ്രമുഖ ഹോസ്പിറ്റാലിറ്റി ഗ്രൂപ്പുകൾ പുതിയ ഹോട്ടലുകൾ ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ്.

അബുദാബി ആസ്ഥാനമായുള്ള റൊട്ടാന ഗ്രൂപ്പ് യുഎഇയിലും മറ്റ് രാജ്യങ്ങളിലുമായി പുതിയ നിരവധി ഹോട്ടലുകൾ തുറക്കുന്നതിന്റെ ഭാഗമായി 1,000ൽ അധികം ജീവനക്കാരെ നിയമിക്കുമെന്ന് അറിയിച്ചു. നിലവിൽ ഈ ഗ്രൂപ്പിന് ഏകദേശം 80 ഹോട്ടലുകളുണ്ട്. ഇതിൽ ഭൂരിഭാഗവും യുഎഇ,സൗദി, തുർക്കി, ജോർദാൻ, ഒമാൻ, ഈജിപ്ത്, കോംഗോ, ടാൻസാനിയ എന്നിവിടങ്ങളിലും റൊട്ടാനയ്ക്ക് ഹോട്ടലുകളുണ്ട്.

ഇപ്പോൾ 20ൽ അധികം പ്രോപ്പർട്ടികൾ കമ്പനി വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇതിൽ യുഎഇയിൽ രണ്ടും സൗദിയിൽ ഏകദേശം 11 എണ്ണവും അടുത്ത 18 മാസം മുതൽ രണ്ട് വർഷത്തിനുള്ളിൽ തുറക്കും. മൂന്ന് മുതൽ അഞ്ച് വർഷത്തിനുള്ളിൽ 120 ഹോട്ടലുകളിൽ എത്തുകയാണ് റൊട്ടാനയുടെ ലക്ഷ്യം.

വരാനിരിക്കുന്ന പ്രോജക്റ്റുകളിൽ രണ്ടെണ്ണം പ്രധാനപ്പെട്ട നാഴികക്കല്ലുകളാൻ പോകുന്നതാണ്. നിലവിൽ റൊട്ടാന ഗ്രൂപ്പിൽ 10,000ൽ അധികം ജീവനക്കാരുണ്ട്. ഇത് 18 മാസത്തിനുള്ളിലോ രണ്ട് വർഷത്തിനുള്ളിലോ 11,000ൽ അധികമാകും.

ഓരോ ഹോട്ടലിലെയും മുറികളുടെ എണ്ണത്തിനനുസരിച്ചായിരിക്കും ജീവനക്കാരുടെ നിയമനം. ഹോട്ടലിന്റെ വലുപ്പം കൂടുന്നതിനനുസരിച്ച് ജീവനക്കാരുടെ എണ്ണവും വർധിക്കും. ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ മേയ് ഒന്നുവരെ നടക്കുന്ന അറേബ്യൻ ട്രാവൽ മാർക്കറ്റ് 2025ൽ റൊട്ടാന ഗ്രൂപ്പ് പങ്കെടുക്കുന്നുണ്ട്.

ഇതുകൂടാതെ മറ്റു ചില ഹോട്ടൽ ഗ്രൂപ്പുകളും ഗൾഫിൽ തങ്ങളുടെ പ്രോപ്പർട്ടികളുടെ എണ്ണം വർദ്ധിപ്പിക്കാനുള്ള ശ്രമങ്ങളുമായി മുന്നോട്ട് പോകുന്നുണ്ട്. ഗൾഫിലെ ഹോസ്പിറ്റാലിറ്റി മേഖലയിൽ ധാരാളം മലയാളികൾ ജോലി ചെയ്യുന്നുണ്ട്. ഹോട്ടൽ മാനേജ്‌മെന്റ് കോഴ്‌സ് പഠിച്ച ശേഷം നിരവധി മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാർ യുഎഇയിലും മറ്റ് ഗൾഫ് രാജ്യങ്ങളിലും ജോലി അന്വേഷിച്ചെത്തുന്നുണ്ട്. ഇവർക്കെല്ലാം ഇതൊരു നല്ല അവസരമാണ്.



job seekers great opportunities Gulf countries

Next TV

Related Stories
കന്നുകാലി ഫാമുകളിലെ കുളമ്പുരോഗം; കുവൈത്തിൽ കണ്ടെത്തിയത് 2,662 കേസുകൾ

Apr 28, 2025 10:07 PM

കന്നുകാലി ഫാമുകളിലെ കുളമ്പുരോഗം; കുവൈത്തിൽ കണ്ടെത്തിയത് 2,662 കേസുകൾ

കുവൈത്തിത്തിലെ കന്നുകാലി ഫാമുകളിലെ കുളമ്പുരോഗം പൂർണ നിയന്ത്രണത്തിൽ...

Read More >>
വ്യാ​ജ​ ചെ​ക്ക് കേ​സ്; ഇ​ര​ക്ക് 20 ല​ക്ഷം റി​യാ​ൽ ന​ഷ്ട​പ​രി​ഹാ​രം നൽകാൻ വിധി

Apr 28, 2025 10:00 PM

വ്യാ​ജ​ ചെ​ക്ക് കേ​സ്; ഇ​ര​ക്ക് 20 ല​ക്ഷം റി​യാ​ൽ ന​ഷ്ട​പ​രി​ഹാ​രം നൽകാൻ വിധി

വ്യാ​ജ​ചെ​ക്ക് കേ​സ് ​പ​രാ​തി​യി​ല്‍ ഇ​ര​ക്ക്​...

Read More >>
അമിത വേഗതയിലെത്തിയ വാഹനമിടിച്ച് പ്രവാസി മലയാളി മരിച്ചു

Apr 28, 2025 08:57 PM

അമിത വേഗതയിലെത്തിയ വാഹനമിടിച്ച് പ്രവാസി മലയാളി മരിച്ചു

അൽ ഖസീമിൽ വാഹനമിടിച്ച് പ്രവാസി മലയാളി...

Read More >>
അഞ്ച് കുറ്റവാളികളുടെ വധശിക്ഷ നടപ്പാക്കി കുവൈത്ത്

Apr 28, 2025 08:17 PM

അഞ്ച് കുറ്റവാളികളുടെ വധശിക്ഷ നടപ്പാക്കി കുവൈത്ത്

കുവൈത്തിൽ അഞ്ച് കുറ്റവാളികളുടെ വധശിക്ഷ...

Read More >>
റെക്കോർഡ് താപനില; ലോകത്തിലെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത് ഈ ഗൾഫ് രാജ്യത്ത്

Apr 28, 2025 03:49 PM

റെക്കോർഡ് താപനില; ലോകത്തിലെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത് ഈ ഗൾഫ് രാജ്യത്ത്

കുവൈത്തിൽ കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത് റെക്കോർഡ്...

Read More >>
Top Stories