ചെക്പോയിന്റിൽ രേഖകൾ കാണിക്കുന്നതിനായി വാഹനത്തിൽ നിന്ന് ഇറങ്ങി; അമിത വേഗതയിലെത്തിയ വാഹനമിടിച്ച് പ്രവാസി മലയാളി മരിച്ചു

ചെക്പോയിന്റിൽ രേഖകൾ കാണിക്കുന്നതിനായി വാഹനത്തിൽ നിന്ന് ഇറങ്ങി; അമിത വേഗതയിലെത്തിയ വാഹനമിടിച്ച് പ്രവാസി മലയാളി മരിച്ചു
Apr 29, 2025 07:52 AM | By Susmitha Surendran

അൽ ഖസീം : (gcc.truevisionnews.com) ചെക്പോയിന്റിൽ വാഹന രേഖകൾ നൽകാനായി ഇറങ്ങിയ ട്രെയിലർ ഡ്രൈവറായ കുവൈത്ത് പ്രവാസി മലയാളി വാഹനമിടിച്ച് അൽ ഖസീമിന് സമീപം ദാരുണാന്ത്യം. കുവൈത്തിൽ നിന്നും വാഹനവുമായി വരികയായിരുന്ന ജയൻ പള്ളിയമക്കൽ ബാലൻ (54) ആണ് മരിച്ചത്.

കുവൈത്തിൽ നിന്നും സൗദിയിലേക്കുള്ള യാത്രയ്ക്കിടെ റിയാദ് മദീന റോഡിൽ അൽഖസീമിനടുത്ത് ഉക്ലത്ത് ഷുക്കൂർ എന്ന സ്ഥലത്തുനിന്ന് ഏകദേശം 100 കിലോമീറ്റർ അകലെയുള്ള ചെക്പോയിന്റിൽ വെച്ച് മറ്റൊരു വാഹനം ഇടിച്ചാണ് അപകടം ഞായറാഴ്ച രാവിലെ സംഭവിച്ചത്.

കുവൈത്തിൽ നിന്നും സൗദിയിലെ മദീനയിലേക്കുള്ള യാത്രയ്ക്കിടയിൽ ചെക്പോയിന്റിൽ വാഹനം നിർത്തി ഇറങ്ങിയ ജയൻ രേഖകൾ പരിശോധനയ്ക്ക് നൽകാനായി നടന്ന് റോഡ് മുറിച്ചുകടക്കുന്നതിനിടെ അമിത വേഗതയിലെത്തിയ സ്വദേശിയുടെ വാഹനമിടിക്കുകയായിരുന്നുവെന്ന് മലയാളി സാമൂഹിക പ്രവർത്തകർ അറിയിച്ചു.

മൃതദേഹം ഉക്ലത്ത് ഷുക്കൂർ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നിയമനടപടികൾ പൂർത്തിയാക്കുന്നതിന് ബുറൈദ കനിവ് ജീവകാരുണ്യ വിഭാഗം ഹരിലാലിന്റെ നേതൃത്വത്തിൽ ശ്രമങ്ങൾ പുരോഗമിക്കുന്നു.

road accident dead kuwait expatriate malayali

Next TV

Related Stories
ഹൃദയാഘാതം; പ്രവാസി മലയാളി യുവാവ് ഖത്തറിൽ അന്തരിച്ചു

Apr 29, 2025 01:54 PM

ഹൃദയാഘാതം; പ്രവാസി മലയാളി യുവാവ് ഖത്തറിൽ അന്തരിച്ചു

പാലക്കാട് സ്വദേശി ഖത്തറിൽ ഹൃദയാഘാതത്തെ തുടർന്ന്...

Read More >>
വ്യാ​ജ സോ​ഷ്യ​ൽ മീ​ഡി​യ അ​ക്കൗ​ണ്ടു​ക​ൾ വഴി പ​ണം ത​ട്ടി; പ്ര​തി പി​ടി​യി​ൽ

Apr 29, 2025 01:40 PM

വ്യാ​ജ സോ​ഷ്യ​ൽ മീ​ഡി​യ അ​ക്കൗ​ണ്ടു​ക​ൾ വഴി പ​ണം ത​ട്ടി; പ്ര​തി പി​ടി​യി​ൽ

വ്യാ​ജ സോ​ഷ്യ​ൽ മീ​ഡി​യ അ​ക്കൗ​ണ്ടു​ക​ൾ പ​ണം ത​ട്ടിപ്പ്...

Read More >>
ഹ​വ​ല്ലി​യി​ൽ അ​പ്പാ​ർ​ട്മെ​ന്റ് കെ​ട്ടി​ട​ത്തി​ൽ തീ​പി​ടി​ത്തം

Apr 29, 2025 01:33 PM

ഹ​വ​ല്ലി​യി​ൽ അ​പ്പാ​ർ​ട്മെ​ന്റ് കെ​ട്ടി​ട​ത്തി​ൽ തീ​പി​ടി​ത്തം

അ​പ്പാ​ർ​ട്ട്മെ​ന്റ് കെ​ട്ടി​ട​ത്തി​ൽ തീ​പി​ടി​ത്തം....

Read More >>
തൊഴിൽ അന്വേഷിക്കുന്നവർക്ക് സന്തോഷവാർത്ത; ഗൾഫ് രാജ്യങ്ങളിൽ മികച്ച അവസരങ്ങൾ

Apr 28, 2025 10:14 PM

തൊഴിൽ അന്വേഷിക്കുന്നവർക്ക് സന്തോഷവാർത്ത; ഗൾഫ് രാജ്യങ്ങളിൽ മികച്ച അവസരങ്ങൾ

യുഎഇ, സൗദി, ഒമാൻ തുടങ്ങിയ ഗൾഫ് രാജ്യങ്ങളിൽ ഈ രംഗത്ത് കൂടുതൽ തൊഴിലവസരങ്ങൾ...

Read More >>
കന്നുകാലി ഫാമുകളിലെ കുളമ്പുരോഗം; കുവൈത്തിൽ കണ്ടെത്തിയത് 2,662 കേസുകൾ

Apr 28, 2025 10:07 PM

കന്നുകാലി ഫാമുകളിലെ കുളമ്പുരോഗം; കുവൈത്തിൽ കണ്ടെത്തിയത് 2,662 കേസുകൾ

കുവൈത്തിത്തിലെ കന്നുകാലി ഫാമുകളിലെ കുളമ്പുരോഗം പൂർണ നിയന്ത്രണത്തിൽ...

Read More >>
Top Stories

News Roundup