കുവൈത്ത് സിറ്റി: വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി പണം തട്ടിയാൾ പിടിയിൽ. 16 വ്യത്യസ്ത അകൗണ്ടുകളിലൂടെ ഇയാൾ കിംവദന്തികൾ പ്രചരിപ്പിക്കുകയും ആളുകളെ അപകീർത്തിപ്പെടുത്തുകയും ചെയ്തിരുന്നു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു.
നിയമവിരുദ്ധ പ്രവർത്തനത്തിന് പുറം രാജ്യത്തുനിന്നുള്ള ഒരു വ്യക്തിയുടെ സഹകരണം ലഭിച്ചതായും സമ്മതിച്ചു. മൊബൈൽ ഫോണുകൾ, മയക്കുമരുന്ന്, സൈക്കോട്രോപിക് വസ്തുക്കൾ, മദ്യം എന്നിവ പ്രതിയിൽ നിന്ന് പിടിച്ചെടുത്തു. ഭീഷണിപ്പെടുത്തിയതിന് പ്രതിക്ക് മുമ്പ് മൂന്നു വർഷത്തെ തടവ് ശിക്ഷ ലഭിച്ചിട്ടുണ്ടെന്നും കണ്ടെത്തി.
Money laundering fake social media accounts accused arrested