കുവൈത്ത് സിറ്റി: (gcc.truevisionnews.com) അറസ്റ്റിലായ പ്രതിയെ പൊലീസ് സ്റ്റേഷനില്‍ നിന്ന് രക്ഷപ്പെടാന്‍ സഹായിച്ച സംഭവത്തിൽ പൊലീസ് സ്റ്റേഷന്‍ മേധാവി അടക്കം ആറു പൊലീസുകാർക്ക് മൂന്നു വർഷം കഠിന തടവ്. കുവൈത്ത് ക്രിമിനല്‍ കോടതിയാണ് ഇവരെ ശിക്ഷിച്ചത്.
സ്‌റ്റേഷനില്‍ നിന്ന് രക്ഷപ്പെട്ട പ്രതിയെ പിന്നീട് അറസ്റ്റ് ചെയ്ത് കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥര്‍ക്കൊപ്പം വിചാരണ ചെയ്തു. രക്ഷപ്പെട്ട പ്രതിക്ക് കോടതി ഒരു വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചു.
കസ്റ്റഡിയിലെടുത്ത പ്രതിയെ പൊലീസ് സ്റ്റേഷനില്‍ നിന്ന് പുറത്തിറങ്ങി വീട്ടിലേക്ക് പോകാന്‍ അനുവദിച്ചെന്നായിരുന്നു കേസ്.
Suspect rescued from custody Kuwait policemen sentenced three years prison