(gcc.truevisionnews.com) ദുബായ് ഗ്ലോബൽ വില്ലേജിൽ 12 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാക്കി. ഈ വർഷത്തെ സീസൺ അവസാനിക്കുന്നതിന് മുന്നോടിയായാണ് പ്രഖ്യാപനം. സീസൺ അവസാനിക്കുന്ന മേയ് 11 വരെ ഈ ഓഫർ ലഭ്യമാകും.
നേരത്തെ മുന്നു വയസ്സിന് താഴെയുള്ള കുട്ടികൾ, 65 വയസ്സിന് മുകളിലുള്ള മുതിർന്ന പൗരൻമാർ, നിശ്ചയദാർഢ്യ വിഭാഗങ്ങൾ എന്നിവർക്കായിരുന്നു പ്രവേശനം സൗജന്യം. കൂടുതൽ കുടുംബങ്ങളെ ആകർഷിക്കാൻ ലക്ഷ്യമിട്ടാണ് ഗ്ലോബൽ വില്ലേജ് പുതിയ ഓഫർ പ്രഖ്യാപിച്ചത്.
പുതിയ സീസണിൽ കൂടുതൽ ആകർഷകമായ സാംസ്കാരിക, വിനോദ പരിപാടികളാണ് ഗ്ലോബൽ വില്ലേജ് അവതരിപ്പിച്ചത്. ഫ്രഡി മെർക്കുറി ഉൾപ്പെടെ ലോക പ്രശസ്തരായ കലാകാരൻമാർക്ക് ആദരമർപ്പിച്ചുകൊണ്ട് എല്ലാ ബുധനാഴ്ചകളിലും പ്രത്യേക പരിപാടികളും അരങ്ങേറുന്നുണ്ട് . ദുബായ് ഗ്ലോബൽ വില്ലേജിന്റെ 29-ാം സീസൺ മേയ് 11ന് അവസാനിക്കും.
Free entry for children under twelve Dubai Global Village