തൊ​ഴി​ൽ തേ​ടു​ന്ന​വ​ർ വ്യാ​ജ വാ​ഗ്ദാ​ന​ങ്ങ​ളി​ൽ വീ​ഴ​രു​ത്; മു​ന്ന​റി​യി​പ്പു​മാ​യി തൊ​ഴി​ൽ മ​ന്ത്രാ​ല​യം

തൊ​ഴി​ൽ തേ​ടു​ന്ന​വ​ർ വ്യാ​ജ വാ​ഗ്ദാ​ന​ങ്ങ​ളി​ൽ വീ​ഴ​രു​ത്; മു​ന്ന​റി​യി​പ്പു​മാ​യി തൊ​ഴി​ൽ മ​ന്ത്രാ​ല​യം
Apr 30, 2025 02:39 PM | By VIPIN P V

മ​നാ​മ: (gcc.truevisionnews.com) തൊ​ഴി​ൽ തേ​ടു​ന്ന​വ​ർ വ്യാ​ജ വാ​ഗ്ദാ​ന​ങ്ങ​ളി​ൽ വീ​ഴാ​തി​രി​ക്കാ​ൻ ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന് ബ​ഹ്റൈ​ൻ തൊ​ഴി​ൽ മ​ന്ത്രാ​ല​യം മു​ന്ന​റി​യി​പ്പ് ന​ൽ​കി. നി​ല​വി​ലി​ല്ലാ​ത്ത ക​മ്പ​നി​ക​ളു​ടെ പേ​രി​ൽ വ്യാ​ജ തൊ​ഴി​ൽ, പ​രി​ശീ​ല​ന അ​വ​സ​ര​ങ്ങ​ൾ വാ​ഗ്ദാ​നം ചെ​യ്യു​ന്ന​താ​യി ശ്ര​ദ്ധ​യി​ൽ​പെ​ട്ടി​ട്ടു​ണ്ട്.

മ​ന്ത്രാ​ല​യ​ത്തി​ന്റെ ഔ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റു​ക​ളി​ലും, വെ​ർ​ച്വ​ൽ ജോ​ബ് ഫെ​യ​റു​ക​ളി​ലു​മാ​ണ് ഇ​ത്ത​രം ത​ട്ടി​പ്പു​ക​ൾ കൂ​ടു​ത​ലാ​യി കാ​ണു​ന്ന​ത്. ഇ​ത്ത​രം ത​ട്ടി​പ്പു​ക​ളെ​ക്കു​റി​ച്ച് എ​ന്തെ​ങ്കി​ലും വി​വ​ര​ങ്ങ​ളോ തെ​ളി​വു​ക​ളോ ല​ഭി​ച്ചാ​ൽ ഉ​ട​ൻ അ​ധി​കൃ​ത​രെ അ​റി​യി​ക്ക​ണം.

ത​ട്ടി​പ്പി​നി​ര​യാ​യ​വ​രും, ഇ​തേ​ക്കു​റി​ച്ച് അ​റി​യു​ന്ന​വ​രും വി​വ​ര​ങ്ങ​ൾ ഔ​ദ്യോ​ഗി​ക മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ കൈ​മാ​റ​ണം. ഇ​ത് ത​ട്ടി​പ്പു​കാ​ർ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ സ​ഹാ​യി​ക്കും. ബ​ഹ്റൈ​നി​ലെ തൊ​ഴി​ൽ വി​പ​ണി സു​ര​ക്ഷി​ത​മാ​ക്കാ​ൻ എ​ല്ലാ​വ​രും സ​ഹ​ക​രി​ക്ക​ണ​മെ​ന്നും മ​ന്ത്രാ​ല​യം അ​ഭ്യ​ർ​ഥി​ച്ചു.

വ​ർ​ക്ക് ഫ്രം ​ഹോം ജോ​ലി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള സ​ങ്കീ​ർ​ണ്ണ​മാ​യ ത​ട്ടി​പ്പു​ക​ൾ പൗ​ര​ന്മാ​രെ ചൂ​ഷ​ണം ചെ​യ്യു​ന്ന​താ​യും ക്രി​മി​ന​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കു​ന്ന​താ​യും പാ​ർ​ല​മെ​ന്റ് സേ​വ​ന ക​മ്മി​റ്റി വൈ​സ് ചെ​യ​ർ​മാ​ൻ മു​ഹ​മ്മ​ദ് അ​ൽ ഒ​ലൈ​വി പ​റ​ഞ്ഞു.

വ്യാ​ജ വാ​ഗ്ദാ​ന​ങ്ങ​ൾ ന​ൽ​കി ആ​ളു​ക​ളെ ചൂ​ഷ​ണം ചെ​യ്യു​ന്ന പ്ര​വ​ണ​ത വ​ർ​ധി​ച്ചു വ​രു​ന്ന​താ​യി പാ​ർ​ല​മെ​ന്‍റി​ലും ആ​ശ​ങ്ക ഉ​യ​ർ​ന്നി​ട്ടു​ണ്ട്. ഇ​തി​നെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും, തൊ​ഴി​ൽ അ​ന്വേ​ഷ​ക​ർ​ക്ക് ബോ​ധ​വ​ത്ക​ര​ണം ന​ൽ​ക​ണ​മെ​ന്നും ആ​വ​ശ്യ​മു​യ​ർ​ന്നി​ട്ടു​ണ്ട്. ത​ട്ടി​പ്പു​ക​ളെ​ക്കു​റി​ച്ച് വി​വ​രം ന​ൽ​കാ​ൻ 80008001 എ​ന്ന ന​മ്പ​റി​ലോ [email protected] എ​ന്ന ഇ-​മെ​യി​ലി​ലോ ബ​ന്ധ​പ്പെ​ടാം.


ഒമാനിൽ തൊഴിലവസരം, സർക്കാർ മേഖലയിലെ വിവിധ തസ്തികകളിലായി 631 ഒഴിവുകൾ

മസ്കറ്റ്: (gcc.truevisionnews.com) ഒമാനില്‍ വിവിധ സര്‍ക്കാര്‍ ഏജന്‍സികളില്‍ നിരവധി ജോലി ഒഴിവുകള്‍. 631 ജോലി ഒഴിവുകളാണ് വിവിധ സര്‍ക്കാര്‍ ഏജന്‍സികളിലായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്ന് ഒമാന്‍ തൊഴില്‍ മന്ത്രാലയം അറിയിച്ചു. വിവിധ വിദ്യാഭ്യാസ യോഗ്യതകളുള്ളവര്‍ക്ക് പുതിയ ജോലി ഒഴിവുകളില്‍ അവസരമുണ്ടാകും.

ബിരുദമോ പോസ്റ്റ് സെക്കന്‍ഡറി ഡിപ്ലോമയോ യോഗ്യതയായി വേണ്ട 403 ഒഴിവുകളും ജനറല്‍ എജ്യൂക്കേഷന്‍ ഡിപ്ലോമയോ കുറഞ്ഞ യോഗ്യതകളോ വേണ്ട 228 ഒഴിവുകളുമാണ് ഉള്ളത്. രാജ്യത്തിന്‍റെ വികസനത്തിലേക്ക് സംഭാവന ചെയ്യുന്നതിനായി വിവിധ മേഖലകളിലാണ് തൊഴില്‍ അവസരങ്ങളുള്ളത്.

2025 മെയ് നാലിനാണ് ഈ തൊഴിലവസരങ്ങളിലേക്കുള്ള രജിസ്ട്രേഷന്‍ തീയതി ഔദ്യോഗികമായി തുടങ്ങുന്നതെന്ന് മന്ത്രാലയം അറിയിച്ചു. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക്, ആവശ്യമായ രേഖകള്‍ സഹിതം അപേക്ഷകള്‍ അയയ്ക്കാം.

Job seekers should not fall for false promises Ministry Labor warns

Next TV

Related Stories
പ്രവാസി മലയാളി യുവാവ് യുഎഇയിൽ അന്തരിച്ചു

Jul 12, 2025 02:17 PM

പ്രവാസി മലയാളി യുവാവ് യുഎഇയിൽ അന്തരിച്ചു

മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ സ്വദേശി അജ്​മാനിൽ...

Read More >>
സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ ദു​രു​പ​യോ​ഗം; യു​വ​തി ബ​ഹ്‌​റൈനിൽ അ​റ​സ്റ്റി​ൽ

Jul 12, 2025 02:13 PM

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ ദു​രു​പ​യോ​ഗം; യു​വ​തി ബ​ഹ്‌​റൈനിൽ അ​റ​സ്റ്റി​ൽ

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ ദു​രു​പ​യോ​ഗം ചെ​യ്ത ജി.​സി.​സി പൗ​ര​യാ​യ യു​വ​തി...

Read More >>
മലയാളി യുവാവ് അബുദാബിയിൽ മരിച്ച നിലയിൽ

Jul 11, 2025 11:27 PM

മലയാളി യുവാവ് അബുദാബിയിൽ മരിച്ച നിലയിൽ

മലയാളി യുവാവിനെ അബുദാബിയിൽ മരിച്ച നിലയിൽ കണ്ടെത്തി....

Read More >>
ഒമാനിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; അഞ്ച് പേർ മരിച്ചു, കുട്ടികളുൾപ്പടെ 11 പേർക്ക് പരിക്ക്

Jul 11, 2025 11:32 AM

ഒമാനിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; അഞ്ച് പേർ മരിച്ചു, കുട്ടികളുൾപ്പടെ 11 പേർക്ക് പരിക്ക്

ഒമാനിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചു, അഞ്ച് പേർ മരിച്ചു, കുട്ടികളുൾപ്പടെ 11 പേർക്ക്...

Read More >>
കോഴിക്കോട് വടകര സ്വദേശിയായ യുവാവ് ദുബായിൽ അന്തരിച്ചു

Jul 11, 2025 11:30 AM

കോഴിക്കോട് വടകര സ്വദേശിയായ യുവാവ് ദുബായിൽ അന്തരിച്ചു

വടകര സ്വദേശിയായ യുവാവ് ദുബായിൽ...

Read More >>
ദുബായിൽ ദുരൂഹ സാഹചര്യത്തിൽ കണ്ണൂർ സ്വദേശി യുവാവിന്റെ മരണം; കമ്പനി ഉടമയ്‌ക്കെതിരെ പരാതിയുമായി കുടുംബം

Jul 11, 2025 11:27 AM

ദുബായിൽ ദുരൂഹ സാഹചര്യത്തിൽ കണ്ണൂർ സ്വദേശി യുവാവിന്റെ മരണം; കമ്പനി ഉടമയ്‌ക്കെതിരെ പരാതിയുമായി കുടുംബം

ദുബായിൽ ദുരൂഹ സാഹചര്യത്തിൽ കണ്ണൂർ സ്വദേശി യുവാവിന്റെ മരണം; കമ്പനി ഉടമയ്‌ക്കെതിരെ പരാതിയുമായി...

Read More >>
Top Stories










News Roundup






//Truevisionall