മസാജ് സെന്ററിൽ അനാശാസ്യം; സൗദിയിൽ പ്രവാസി അറസ്റ്റിൽ

മസാജ് സെന്ററിൽ അനാശാസ്യം; സൗദിയിൽ പ്രവാസി അറസ്റ്റിൽ
Apr 30, 2025 07:29 PM | By VIPIN P V

ജസാൻ : (gcc.truevisionnews.com) മസാജ് സെന്ററിൽ നിയവിരുദ്ധമായ പ്രവൃത്തികളിൽ ഏർപ്പെട്ടതിന് സൗദി അറേബ്യയിലെ ജസാനിൽ പ്രവാസി അറസ്റ്റിലായി. ജാസാൻ മേഖല പൊലീസ്, പൊതു സാമൂഹിക സുരക്ഷ, മനുഷ്യകടത്ത് വിരുദ്ധ വിഭാഗവുമായി ചേർന്ന് നടത്തിയ പരിശോധനയിലാണ് വിശ്രമ, ശരീര സംരക്ഷണ (മസാജ്) സെന്ററിൽ അനാശാസ്യ പ്രവർത്തനത്തിൽ ഏർപ്പെട്ടതിന് പ്രവാസിയെ പിടികൂടി അറസ്റ്റ് ചെയ്തത്.

പൊതു സാമൂഹിക സുരക്ഷാ സംരക്ഷണ നിയമ പ്രകാരം അറസ്റ്റ് ചെയ്ത പ്രതിക്കെതിരെ നിയമനടപടി സ്വീകരിക്കുകയും അയാളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്തു. മസാജിങ് കേന്ദ്രത്തിനെതിരെ മുനിസിപ്പൽ പിഴ ചട്ടങ്ങൾ നടപ്പിലാക്കിയതായും ചട്ടലംഘനങ്ങൾ നടത്തുന്നവർക്കെതിരെ തുടർന്നും നിയമനടപടികൾ ശക്തമായി സ്വീകരിക്കുമെന്നും അറിയിച്ചു.

മക്കയിൽ വ്യാജ ഹജ്ജ് പ്രചാരണം; നാല് പൗരന്മാർ പിടിയിൽ

(gcc.truevisionnews.com) ഹജ്ജ് തീർത്ഥാടനത്തിനിടെ മക്കയിൽ താമസവും ഗതാഗതവും സോഷ്യൽ മീഡിയയിൽ വ്യാജ വാഗ്ദാനം ചെയ്ത് പോസ്റ്റ് ഇട്ട നാല് ചൈനീസ് പൗരന്മാർ പിടിയിൽ. മക്ക പൊലീസിന്റെ സുരക്ഷാ പട്രോളിങ് സംഘമാണ് നാല് പേരെയും പിടികൂടിയത്.

പുണ്യസ്ഥലങ്ങളിൽ താമസവും ഗതാഗതവും വാഗ്ദാനം ചെയ്ത് കൊണ്ട് ഇവർ പരസ്യം ചെയ്തിരുന്നു. വഞ്ചനാപരമായ മാർഗങ്ങളിൽ ഏർപ്പെട്ടതിനാണ് പൊലീസ് നാല് പേരെയും അറസ്റ്റ് ചെയ്തത്. പ്രതികൾക്കെതിരെ നിയമ നടപടികൾ സ്വീകരിച്ച ശേഷം നാല് പേരെയും പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

മക്ക, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിൽ നിന്ന് 911 എന്ന ഫോൺ നമ്പറിലും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ നിന്ന് 999 എന്ന നമ്പറിലും വിളിച്ച് അറിയിക്കണമെന്നും ജനറൽ ഡയറക്ടറേറ്റ് ഓഫ് പബ്ലിക് സെക്യൂരിറ്റി സൗദി പൗരന്മാരോടും സൗദിയിലെ താമസക്കാരോടും അഭ്യർത്ഥിച്ചു.

ഏപ്രിൽ 23 മുതൽ മക്കയിൽ പ്രവേശിക്കാൻ ഔദ്യോഗിക പ്രവേശന അനുമതി നേടണമെന്ന് നേരത്തെ പബ്ലിക് സെക്യൂരിറ്റി ഡയറക്ടറേറ്റ് അറിയിച്ചിരുന്നു. സൗദി പൗരന്മാർക്കും പ്രവാസികൾക്കും ഈ നിയന്ത്രണങ്ങൾ ബാധകമാണ്.

സാധുവായ തൊഴിൽ പെർമിറ്റ്, മക്കയിൽ രജിസ്റ്റർ ചെയ്ത താമസ അനുമതി, ഔദ്യോഗിക ഹജ്ജ് പെർമിറ്റ് എന്നിവയിൽ ഏതെങ്കിലും ഒരു രേഖയാണ് പ്രവേശനത്തിനായി നൽകേണ്ടത്. ലൈസൻസില്ലാത്തതോ താമസ സൗകര്യമോ ഗതാഗത സൗകര്യമോ വാഗ്ദാനം ചെയ്യുന്നതോ ആയ വ്യാജ ഹജ്ജ് പ്രചാരണങ്ങൾ നടത്തരുതെന്നും സൗദി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.




Misconduct massage center Expatriate arrested Saudi Arabia

Next TV

Related Stories
പ്രവാസി മലയാളി യുവാവ് യുഎഇയിൽ അന്തരിച്ചു

Jul 12, 2025 02:17 PM

പ്രവാസി മലയാളി യുവാവ് യുഎഇയിൽ അന്തരിച്ചു

മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ സ്വദേശി അജ്​മാനിൽ...

Read More >>
സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ ദു​രു​പ​യോ​ഗം; യു​വ​തി ബ​ഹ്‌​റൈനിൽ അ​റ​സ്റ്റി​ൽ

Jul 12, 2025 02:13 PM

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ ദു​രു​പ​യോ​ഗം; യു​വ​തി ബ​ഹ്‌​റൈനിൽ അ​റ​സ്റ്റി​ൽ

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ ദു​രു​പ​യോ​ഗം ചെ​യ്ത ജി.​സി.​സി പൗ​ര​യാ​യ യു​വ​തി...

Read More >>
മലയാളി യുവാവ് അബുദാബിയിൽ മരിച്ച നിലയിൽ

Jul 11, 2025 11:27 PM

മലയാളി യുവാവ് അബുദാബിയിൽ മരിച്ച നിലയിൽ

മലയാളി യുവാവിനെ അബുദാബിയിൽ മരിച്ച നിലയിൽ കണ്ടെത്തി....

Read More >>
ഒമാനിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; അഞ്ച് പേർ മരിച്ചു, കുട്ടികളുൾപ്പടെ 11 പേർക്ക് പരിക്ക്

Jul 11, 2025 11:32 AM

ഒമാനിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; അഞ്ച് പേർ മരിച്ചു, കുട്ടികളുൾപ്പടെ 11 പേർക്ക് പരിക്ക്

ഒമാനിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചു, അഞ്ച് പേർ മരിച്ചു, കുട്ടികളുൾപ്പടെ 11 പേർക്ക്...

Read More >>
കോഴിക്കോട് വടകര സ്വദേശിയായ യുവാവ് ദുബായിൽ അന്തരിച്ചു

Jul 11, 2025 11:30 AM

കോഴിക്കോട് വടകര സ്വദേശിയായ യുവാവ് ദുബായിൽ അന്തരിച്ചു

വടകര സ്വദേശിയായ യുവാവ് ദുബായിൽ...

Read More >>
ദുബായിൽ ദുരൂഹ സാഹചര്യത്തിൽ കണ്ണൂർ സ്വദേശി യുവാവിന്റെ മരണം; കമ്പനി ഉടമയ്‌ക്കെതിരെ പരാതിയുമായി കുടുംബം

Jul 11, 2025 11:27 AM

ദുബായിൽ ദുരൂഹ സാഹചര്യത്തിൽ കണ്ണൂർ സ്വദേശി യുവാവിന്റെ മരണം; കമ്പനി ഉടമയ്‌ക്കെതിരെ പരാതിയുമായി കുടുംബം

ദുബായിൽ ദുരൂഹ സാഹചര്യത്തിൽ കണ്ണൂർ സ്വദേശി യുവാവിന്റെ മരണം; കമ്പനി ഉടമയ്‌ക്കെതിരെ പരാതിയുമായി...

Read More >>
Top Stories










News Roundup






Entertainment News





//Truevisionall