'പുതുജീവൻ'; ഒമാനി മെഡിക്കൽ സംഘം നേതൃത്വം നൽകിയ ആദ്യ ഹൃദയമാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരം

'പുതുജീവൻ'; ഒമാനി മെഡിക്കൽ സംഘം നേതൃത്വം നൽകിയ ആദ്യ ഹൃദയമാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരം
Apr 30, 2025 09:05 PM | By VIPIN P V

മസ്‌കത്ത്: (gcc.truevisionnews.com) ഒമാന്റെ ആരോഗ്യരംഗത്ത് സുവർണ്ണ ലിപികളാൽ എഴുതിച്ചേർക്കാൻ പോകുന്ന ഒരു ചരിത്രനേട്ടം, പൂർണ്ണമായും ഒമാനി മെഡിക്കൽ സംഘം നേതൃത്വം നൽകിയ ആദ്യത്തെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി. ഗുരുതരമായ ഹൃദയസ്തംഭനം മൂലം ബുദ്ധിമുട്ടനുഭവിച്ചിരുന്ന ഒരു ഒമാനി പൗരനാണ് മസ്തിഷ്‌ക മരണം സംഭവിച്ച ദാതാവിൽ നിന്ന് ലഭിച്ച ഹൃദയം പുതുജീവൻ നൽകിയത്.

ഈ സുപ്രധാന നേട്ടം ഒമാന്റെ ആരോഗ്യമേഖലയിലെ ഒരു നിർണ്ണായക മുന്നേറ്റമാണെന്ന് ആരോഗ്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. 'പ്രത്യാശയുടെ മിടിപ്പുമായി ഒരു ഹൃദയം....,ഒമാന്റെ ചരിത്രത്തിൽ ആദ്യമായി ഒമാനി കരങ്ങളാൽ ഹൃദയം മാറ്റിവയ്ക്കൽ യാഥാർത്ഥ്യമായിരിക്കുന്നു, മന്ത്രാലയം പ്രഖ്യാപിച്ചു.

ഈ വിജയം ഒമാന്റെ ആരോഗ്യമേഖലയുടെ യാത്രയിലെ ഒരു നാഴികക്കല്ലാണ്, മസ്തിഷ്‌ക മരണം സംഭവിച്ച ഒരു ദാതാവിൽ നിന്നുള്ള ഹൃദയം മാറ്റിവച്ചത് ഉയർന്ന വൈദ്യശാസ്ത്ര ധാർമ്മിക മാനദണ്ഡങ്ങൾ പാലിച്ചാണെന്നും ആരോഗ്യ മന്ത്രി ഡോ. ഹിലാൽ ബിൻ അലി അൽ സാബ്തി പറഞ്ഞു.

ദേശീയ നിയമങ്ങൾക്കും അംഗീകൃത അന്താരാഷ്ട്ര മാർഗ്ഗനിർദ്ദേശങ്ങൾക്കും അനുസൃതമായാണ് ഈ ശസ്ത്രക്രിയ നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. ഈ നേട്ടം ഒരു പ്രത്യേക മെഡിക്കൽ സംഘത്തിന്റെ മാത്രം കഠിനാധ്വാനത്തിന്റെ ഫലമല്ല. വിവേകശാലിയായ ഭരണാധികാരികളുടെ ദീർഘവീക്ഷണം, നമ്മുടെ ദേശീയ വൈദഗ്ധ്യത്തിന്റെ കഴിവ്, മനുഷ്യസ്നേഹത്തിന്റെ ഉദാത്തമായ ചിന്താഗതി എന്നിവയെല്ലാം ഇതിന് പിന്നിലുണ്ട്.

നമ്മുടെ ആരോഗ്യ പ്രവർത്തകർ അവരുടെ കർത്തവ്യങ്ങൾ ഉയർന്ന തലത്തിലുള്ള കഴിവും ഉത്തരവാദിത്തബോധവും പ്രകടിപ്പിച്ച് നിർവഹിക്കാൻ സജ്ജരാണെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുന്നു,' മന്ത്രി കൂട്ടിച്ചേർത്തു. പൂർണ്ണമായും ഒമാനി മെഡിക്കൽ വിദഗ്ധരടങ്ങിയ ഒരു സംഘമാണ് ഈ സങ്കീർണ്ണമായ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയത് എന്നത് ഈ നേട്ടത്തിന്റെ പ്രാധാന്യം വർധിപ്പിക്കുന്നു.

ശസ്ത്രക്രിയാ വിദഗ്ധർ, ഹൃദ്രോഗ വിദഗ്ധർ, അനസ്‌തേഷ്യോളജിസ്റ്റുകൾ, അവയവ മാറ്റിവയ്ക്കൽ വിദഗ്ധർ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലെ ഒമാനി ഡോക്ടർമാർ അണിനിരന്ന ഒരു ടീമിന്റെ കൂട്ടായ പരിശ്രമമാണ് ഈ വിജയം.

കുവൈത്തിലെ പുതിയ ഗതാഗത നിയമം ഫലം കണ്ടു; ആദ്യ ആഴ്ചയിൽ ലംഘനങ്ങളിൽ 72% കുറവ്

കുവൈത്ത് സിറ്റി: (gcc.truevisionnews.com) കുവൈത്തിൽ പുതിയ ഗതാഗത നിയമം നടപ്പാക്കിയതിന്റെ ആദ്യ ആഴ്ചയിൽ തന്നെ ഗതാഗത ലംഘനങ്ങളുടെ എണ്ണത്തിൽ 72 ശതമാനം കുറവുണ്ടായതായി ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ ഡിപ്പാർട്ട്മെന്റ് അറിയിച്ചു.

പുതിയ നിയമത്തോടുള്ള പൊതുജനങ്ങളുടെ സഹകരണം എത്രത്തോളമുണ്ടെന്ന് വ്യക്തമാക്കുന്നതാണ് പുതിയ കണക്കുകൾ. ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് പുറത്തുവിട്ട കണക്കുകൾ പ്രകാരം ഏപ്രിൽ 22 മുതൽ 28 വരെ 6,342 ലംഘനങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

ഇത് ഏപ്രിൽ 15 മുതൽ 21 വരെയുള്ള 22,651 ലംഘനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ വലിയ കുറവാണ്. മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ അനുസരിച്ച്, സീറ്റ് ബെൽറ്റ് ധരിക്കാത്തവരുടെ എണ്ണം 18,208 ൽ നിന്ന് 5,176 ആയി കുറഞ്ഞു, 71 ശതമാനം കുറവ്. മൊബൈൽ ഫോൺ ഉപയോഗിച്ച് വാഹനമോടിക്കുന്നവരുടെ എണ്ണം 2,962 ൽ നിന്ന് 422 ആയി കുറഞ്ഞു, 35 ശതമാനം കുറവ്. തെറ്റായി ടേൺ എടുക്കുന്നവരുടെ എണ്ണം 400 ൽ നിന്ന് 44 ആയി കുറഞ്ഞു, 89 ശതമാനം കുറവ്.

പുതിയ നിയമം ഫലപ്രദമായി നടപ്പാക്കിയതിലൂടെയാണ് ട്രാഫിക് ലംഘനങ്ങളിൽ ഇത്ര വലിയ കുറവുണ്ടായതെന്ന് പബ്ലിക് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ ഡിപ്പാർട്ട്മെന്റ് അഭിപ്രായപ്പെട്ടു. ഇത് ട്രാഫിക് നിയമങ്ങൾ പാലിക്കുന്നതിനും പൊതുജന അവബോധം വളർത്തുന്നതിനുമുള്ള ശ്രമങ്ങൾക്ക് വലിയ സംഭാവന നൽകുന്നു. റോഡുകൾ നിരീക്ഷിക്കുന്നത് തുടരുമെന്നും നിയമലംഘകരെ പിടികൂടുമെന്നും മന്ത്രാലയം അറിയിച്ചു.

oman makes history with first successful heart transplant

Next TV

Related Stories
പ്രവാസി മലയാളി യുവാവ് യുഎഇയിൽ അന്തരിച്ചു

Jul 12, 2025 02:17 PM

പ്രവാസി മലയാളി യുവാവ് യുഎഇയിൽ അന്തരിച്ചു

മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ സ്വദേശി അജ്​മാനിൽ...

Read More >>
സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ ദു​രു​പ​യോ​ഗം; യു​വ​തി ബ​ഹ്‌​റൈനിൽ അ​റ​സ്റ്റി​ൽ

Jul 12, 2025 02:13 PM

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ ദു​രു​പ​യോ​ഗം; യു​വ​തി ബ​ഹ്‌​റൈനിൽ അ​റ​സ്റ്റി​ൽ

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ ദു​രു​പ​യോ​ഗം ചെ​യ്ത ജി.​സി.​സി പൗ​ര​യാ​യ യു​വ​തി...

Read More >>
മലയാളി യുവാവ് അബുദാബിയിൽ മരിച്ച നിലയിൽ

Jul 11, 2025 11:27 PM

മലയാളി യുവാവ് അബുദാബിയിൽ മരിച്ച നിലയിൽ

മലയാളി യുവാവിനെ അബുദാബിയിൽ മരിച്ച നിലയിൽ കണ്ടെത്തി....

Read More >>
ഒമാനിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; അഞ്ച് പേർ മരിച്ചു, കുട്ടികളുൾപ്പടെ 11 പേർക്ക് പരിക്ക്

Jul 11, 2025 11:32 AM

ഒമാനിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; അഞ്ച് പേർ മരിച്ചു, കുട്ടികളുൾപ്പടെ 11 പേർക്ക് പരിക്ക്

ഒമാനിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചു, അഞ്ച് പേർ മരിച്ചു, കുട്ടികളുൾപ്പടെ 11 പേർക്ക്...

Read More >>
കോഴിക്കോട് വടകര സ്വദേശിയായ യുവാവ് ദുബായിൽ അന്തരിച്ചു

Jul 11, 2025 11:30 AM

കോഴിക്കോട് വടകര സ്വദേശിയായ യുവാവ് ദുബായിൽ അന്തരിച്ചു

വടകര സ്വദേശിയായ യുവാവ് ദുബായിൽ...

Read More >>
ദുബായിൽ ദുരൂഹ സാഹചര്യത്തിൽ കണ്ണൂർ സ്വദേശി യുവാവിന്റെ മരണം; കമ്പനി ഉടമയ്‌ക്കെതിരെ പരാതിയുമായി കുടുംബം

Jul 11, 2025 11:27 AM

ദുബായിൽ ദുരൂഹ സാഹചര്യത്തിൽ കണ്ണൂർ സ്വദേശി യുവാവിന്റെ മരണം; കമ്പനി ഉടമയ്‌ക്കെതിരെ പരാതിയുമായി കുടുംബം

ദുബായിൽ ദുരൂഹ സാഹചര്യത്തിൽ കണ്ണൂർ സ്വദേശി യുവാവിന്റെ മരണം; കമ്പനി ഉടമയ്‌ക്കെതിരെ പരാതിയുമായി...

Read More >>
Top Stories










News Roundup






//Truevisionall