അഭിമാനം ഈ കൊച്ചുമിടുക്കി; രണ്ടര വയസ്സുകാരി മലയാളി പെൺകുട്ടിക്ക് റെക്കോർഡ് നേട്ടം

അഭിമാനം ഈ കൊച്ചുമിടുക്കി; രണ്ടര വയസ്സുകാരി മലയാളി പെൺകുട്ടിക്ക് റെക്കോർഡ് നേട്ടം
Apr 30, 2025 09:55 PM | By VIPIN P V

ദുബായ്: (gcc.truevisionnews.com) അവിശ്വസനീയമായ നേട്ടം കൈവരിച്ച് രണ്ടര വയസ്സുപോലും തികയാത്ത മലയാളി ബാലിക. ആഴ്ചയിലെ ഏഴ് ദിവസങ്ങളുടെ പേരുകളും വെറും മൂന്ന് സെക്കൻഡിനുള്ളിൽ പറഞ്ഞാണ് ഈ കൊച്ചുമിടുക്കി ഇന്റർനാഷനൽ ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സും കലാംസ് വേൾഡ് റെക്കോർഡും ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡും സ്വന്തമാക്കിയത്.

ദുബായിൽ ജോലി ചെയ്യുന്ന മലപ്പുറം ചങ്ങരംകുളം സ്വദേശികളായ അജ്മൽ-ആയിഷ സുനിയ ദമ്പതികളുടെ മകൾ അഫാഫ് മറിയം അജ്മൽ ആണ് ഈ അദ്ഭുത നേട്ടം കരസ്ഥമാക്കിയത്. നേരത്തെ 17 വന്യമൃഗങ്ങൾ, 7 വളർത്തുമൃഗങ്ങൾ, 13 പഴങ്ങൾ, 5 ആകൃതികൾ, 7 നിറങ്ങൾ, 15 പച്ചക്കറികൾ, 9 വാഹനങ്ങൾ, 8 ജലജീവികൾ, 9 വീട്ടുപകരണങ്ങൾ, 5 പ്രാണികൾ, 7 ശരീരഭാഗങ്ങൾ, മാസങ്ങൾ, ആഴ്ചകൾ, 1 മുതൽ 10 വരെ ഇംഗ്ലിഷ് അക്കങ്ങൾ എന്നിവ ഒരുമിച്ച് തിരിച്ചറിഞ്ഞതിന് അഫാഫിന് കലാംസ് വേൾഡ് റെക്കോർഡും ഇന്ത്യ ബുക്ക് ഒാഫ് റെക്കോർഡും ലഭിച്ചിരുന്നു.

ഇപ്പോഴിതാ, മുൻപുണ്ടായിരുന്ന 11 സെക്കൻഡ് റെക്കോർഡ് തകർത്താണ് ഈ കൊച്ചു മിടുക്കി ഇന്റർനാഷനൽ ബുക്ക് ഓഫ് റെക്കോർഡും സ്വന്തമാക്കിയിരിക്കുന്നത്. കാര്യങ്ങൾ ഗ്രഹിക്കാൻ അഫാഫ് വലിയ താല്പര്യം കാണിക്കുന്നതായി അമ്മയായ ആയിഷ സുനിയ പറഞ്ഞു.

ഫ്ലാഷ് കാർഡുകൾ ഉപയോഗിച്ച് ചിത്രങ്ങൾ കാണിച്ച് പേരുകൾ പറയിപ്പിച്ചാണ് ആദ്യമെല്ലാം പരിശീലിപ്പിച്ചത്. പിന്നീട് പുസ്തകങ്ങളും മറ്റും നൽകി പ്രോത്സാഹിപ്പിച്ചു. ഇപ്പോൾ കംപ്യൂട്ടർ ഉപയോഗിക്കാനും അഫാഫ് പഠിച്ചുകൊണ്ടിരിക്കുകയാണെന്നും ആയിഷ കൂട്ടിച്ചേർത്തു.

Two and half year old Malayali girl achieves record

Next TV

Related Stories
പ്രവാസി മലയാളി യുവാവ് യുഎഇയിൽ അന്തരിച്ചു

Jul 12, 2025 02:17 PM

പ്രവാസി മലയാളി യുവാവ് യുഎഇയിൽ അന്തരിച്ചു

മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ സ്വദേശി അജ്​മാനിൽ...

Read More >>
സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ ദു​രു​പ​യോ​ഗം; യു​വ​തി ബ​ഹ്‌​റൈനിൽ അ​റ​സ്റ്റി​ൽ

Jul 12, 2025 02:13 PM

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ ദു​രു​പ​യോ​ഗം; യു​വ​തി ബ​ഹ്‌​റൈനിൽ അ​റ​സ്റ്റി​ൽ

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ ദു​രു​പ​യോ​ഗം ചെ​യ്ത ജി.​സി.​സി പൗ​ര​യാ​യ യു​വ​തി...

Read More >>
മലയാളി യുവാവ് അബുദാബിയിൽ മരിച്ച നിലയിൽ

Jul 11, 2025 11:27 PM

മലയാളി യുവാവ് അബുദാബിയിൽ മരിച്ച നിലയിൽ

മലയാളി യുവാവിനെ അബുദാബിയിൽ മരിച്ച നിലയിൽ കണ്ടെത്തി....

Read More >>
ഒമാനിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; അഞ്ച് പേർ മരിച്ചു, കുട്ടികളുൾപ്പടെ 11 പേർക്ക് പരിക്ക്

Jul 11, 2025 11:32 AM

ഒമാനിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; അഞ്ച് പേർ മരിച്ചു, കുട്ടികളുൾപ്പടെ 11 പേർക്ക് പരിക്ക്

ഒമാനിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചു, അഞ്ച് പേർ മരിച്ചു, കുട്ടികളുൾപ്പടെ 11 പേർക്ക്...

Read More >>
കോഴിക്കോട് വടകര സ്വദേശിയായ യുവാവ് ദുബായിൽ അന്തരിച്ചു

Jul 11, 2025 11:30 AM

കോഴിക്കോട് വടകര സ്വദേശിയായ യുവാവ് ദുബായിൽ അന്തരിച്ചു

വടകര സ്വദേശിയായ യുവാവ് ദുബായിൽ...

Read More >>
ദുബായിൽ ദുരൂഹ സാഹചര്യത്തിൽ കണ്ണൂർ സ്വദേശി യുവാവിന്റെ മരണം; കമ്പനി ഉടമയ്‌ക്കെതിരെ പരാതിയുമായി കുടുംബം

Jul 11, 2025 11:27 AM

ദുബായിൽ ദുരൂഹ സാഹചര്യത്തിൽ കണ്ണൂർ സ്വദേശി യുവാവിന്റെ മരണം; കമ്പനി ഉടമയ്‌ക്കെതിരെ പരാതിയുമായി കുടുംബം

ദുബായിൽ ദുരൂഹ സാഹചര്യത്തിൽ കണ്ണൂർ സ്വദേശി യുവാവിന്റെ മരണം; കമ്പനി ഉടമയ്‌ക്കെതിരെ പരാതിയുമായി...

Read More >>
Top Stories










News Roundup






//Truevisionall