കുവൈത്ത് സിറ്റി: (gcc.truevisionnews.com) കുവൈത്ത് അബ്ബാസിയയിൽ മരിച്ച നിലയിൽ കണ്ടെത്തിയ എറണാകുളം പെരുമ്പാവൂര്‍ മണ്ണൂര്‍ സ്വദേശി ബിന്‍സിയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ തുടങ്ങി ബന്ധുക്കൾ. മുപ്പത്തിയഞ്ചുകാരിയായ ബിന്‍സി കഴിഞ്ഞ പത്ത് വർഷത്തോളമായി കുവൈത്ത് പ്രതിരോധ വകുപ്പിലെ നഴ്സാണ്.
കുവൈത്തിൽ അബ്ബാസിയ സ്വാദ് റെസ്റ്ററിന്റിന് സമീപമുള്ള ഫ്‌ളാറ്റിലാണ് മലയാളി ദമ്പതികളെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. കുവൈത്ത് അബ്ബാസിയയിലെ അപ്പാർട്ട്മെന്റിൽ ഇന്ന് രാവിലെയാണ് മൃതദ്ദേഹങ്ങൾ കണ്ടെത്തിയത്. എറണാകുളം സ്വദേശികളായ സൂരജ്, ബിൻസി എന്നിവരാണ് മരിച്ചത്.
സൂരജ് ആരോഗ്യ മന്ത്രാലയത്തിൽ സ്റ്റാഫ് നഴ്‌സായും ബിൻസി പ്രതിരോധ മന്ത്രാലയത്തിൽ സ്റ്റാഫ് നഴ്‌സായും ജോലി ചെയ്തിരുന്നു. ആറും എട്ടും വയസുള്ള രണ്ട് കുട്ടികളാണുള്ളത്. രണ്ട് പേരും പുല്ലുവഴി സെന്റ് ജോസഫ് സ്കൂളിലെ വിദ്യാർത്ഥികളാണ്. ബിൻസിയും ഭർത്താവ് സൂരജും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞു. സംഭവത്തെക്കുറിച്ച് കുവൈറ്റ് പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
Malayali couple found dead Kuwait Efforts underway bring body back home