ദോഹ: (gcc.truevisionnews.com) കുറ്റ്യാടി വേളം പെരുവയൽ സ്വദേശി കുയിമ്പിൽ മുഹമ്മദ് (62) ഖത്തറിൽ അന്തരിച്ചു. പിതാവ്: പരേതനായ കുയിമ്പിൽ അബ്ദുല്ല. മാതാവ്: മറിയം. ഭാര്യ: ആയിഷ. മക്കൾ: ഉവൈസ്, അഫ്സത്ത്.
സന്ദർശക വിസയിൽ ഖത്തറിലെത്തിയതായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ ആശുപത്രിയിൽ വെച്ചായിരുന്നു മരണം.
നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് കെ.എം.സി.സി ഖത്തർ അൽ ഇഹ്‌സാൻ മയ്യിത്ത് പരിപാലന കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
native Kuttiadi Kozhikode passed away Qatar