അൽ ഐൻ: (gcc.truevisionnews.com) അബദ്ധത്തിൽ അക്കൗണ്ടിൽ വന്ന പണം ഉടമക്ക് തിരികെ നൽകാൻ വിസമ്മതിച്ചയാൾക്കെതിരെ നഷ്ടപരിഹാരം നൽകാൻ വിധിച്ച് കോടതി. അൽ ഐൻ വാണിജ്യ, സിവിൽ കോടതിയാണ് വിധി പ്രസ്താവിച്ചത്. 57,000 ദിർഹമാണ് പ്രതിയുടെ അക്കൗണ്ടിൽ മാറി നിക്ഷേപിച്ചത്.
അബദ്ധം മനസ്സിലാക്കിയ പണത്തിന്റെ ഉടമ യുവാവിനെ ബന്ധപ്പെട്ട് പണം തിരികെ നൽകാൻ ആവശ്യപ്പെട്ടെങ്കിലും 20,000 ദിർഹം മാത്രമാണ് നൽകിയത്. ഇതോടെ ഇയാൾ അൽഐനിലെ സിവിൽ, വാണിജ്യ കോടതിയിൽ പരാതി നൽകുകയായിരുന്നു.
രേഖകൾ പരിശോധിച്ച കോടതി പ്രതിയോട് ബാക്കി തുകയായ 37,000 ദിർഹവും നഷ്ടപരിഹാരമായി 10,000 ദിർഹവും നൽകാൻ വിധിച്ചു. കൂടാതെ, കോടതി ചെലവിലേക്ക് 3000 ദിർഹം അടക്കണമെന്നും കോടതി ഉത്തരവിട്ടു.
അന്യായമായാണ് പ്രതി മറ്റൊരാളുടെ പണം എടുത്തതെന്ന് കോടതി കണ്ടെത്തിയിരുന്നു. തുടർന്ന് പ്രതിക്ക് നോട്ടീസയച്ചെങ്കിലും കോടതിയിൽ ഹാജരാകാനോ അഭിഭാഷകനെ വെക്കാനോ പ്രതി തയാറായിരുന്നില്ല.
Money mistakenly deposited account not refunded compensation sought