(gcc.truevisionnews.com) കുവൈറ്റിൽ ഗതാഗത നിയമ ലംഘനങ്ങൾക്ക് കനത്ത പിഴയും, ജയിൽ ശിക്ഷ ഉൾപ്പെടയുള്ള നിയമ നടപടികളും നടപ്പിലാക്കിയ, പുതിയ പുതിയ ട്രാഫിക് നിയമം നിലവിൽ വന്നതോടെ, രാജ്യത്തെ ട്രാഫിക് നിയമലംഘനത്തിൽ വലിയ കുറവ് രേഖപ്പെടുത്തിയതായി ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രതിവാര റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
റിപ്പോർട്ടിനെ അടിസ്ഥാനമാക്കി പ്രാദേശിക മാധ്യമം തയ്യാറാക്കിയ കണക്കുകൾ പ്രകാരം, പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതിന് മുൻപ്, ഏപ്രിൽ 14 മുതൽ 20 വരെ, കുവൈത്തിൽ 51,750 ട്രാഫിക് നിയമലംഘനങ്ങൾ രേഖപ്പെടുത്തിയിരുന്നു. അതേസമയം, ഏപ്രിൽ 26 മുതൽ മേയ് 2 വരെയുള്ള ആഴ്ചയിൽ ഈ സംഖ്യ 2,774 ആയി കുറഞ്ഞു. ഇതോടെ പ്രതിദിനം ശരാശരി 396 നിയമലംഘനങ്ങൾ മാത്രമാണ് റിപ്പോർട്ടുചെയ്യപ്പെട്ടത്.
ഇതിനുപുറമേ, നിയമം പ്രാബല്യത്തിൽ വന്ന ആദ്യത്തെ ദിവസങ്ങളിൽ തന്നെ ഓട്ടോമേറ്റഡ് ക്യാമറകളിലൂടെ കണ്ടെത്തിയ നിയമലംഘനങ്ങളിൽ 71 ശതമാനം വരെ കുറവുണ്ടായതായി ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കി.
സീറ്റ് ബെൽറ്റ് ഉപയോഗിക്കാതിരിക്കുക, വാഹനം ഓടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുക തുടങ്ങിയ നിയമലംഘനങ്ങളിലാണ് വലിയ കുറവ് ഉണ്ടായത്. പൊതുവായ നിയമലംഘങ്ങൾ കുറഞ്ഞെങ്കിലും. പുതിയ നിയമം പ്രാബല്യത്തിൽ വന്ന ആഴ്ചയിൽ 1,344 റോഡ് അപകടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Traffic violations Kuwait drop sharply after tougher enforcement