കുവൈത്ത് സിറ്റി: (gcc.truevisionnews.com) രാജ്യത്തെ വിവിധ ഭാഗങ്ങളിലെ ഹൈവേകളും റോഡുകളുടെയും നവീകരണം തുടരുന്നു.ഇതിന്റെ ഭാഗമായി അബ്ദുല്ല അൽ മുബാറക് പ്രദേശത്തെ റോഡ് അറ്റകുറ്റപ്പണികൾ തുടരുന്നതായി പൊതുമരാമത്ത് മന്ത്രി ഡോ.നൂറ അൽ മഷാൻ വ്യക്തമാക്കി.
അന്താരാഷ്ട്ര ഗുണനിലവാര മാനദണ്ഡങ്ങൾ പ്രകാരമാണ് നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നത്. റോഡ് അറ്റകുറ്റപ്പണി പദ്ധതികൾ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയും സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കുകയും ചെയ്യുമെന്നും അൽ മഷാൻ പറഞ്ഞു. പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.
റോഡ് നവീകരണങ്ങൾക്കു മുമ്പായി മഴവെള്ള ശൃംഖലയിലെ അറ്റകുറ്റപ്പണികൾ, വൈദ്യുതി ലൈൻ സഥാപിക്കൽ, സ്ക്രാപ്പിംഗ് ജോലികൾ എന്നിവയും നടത്തുന്നുണ്ട്. അടുത്ത ആഴ്ചയിൽ ഒമാരിയ ബ്ലോക്ക് 1 ൽ റോഡ് അറ്റകുറ്റപ്പണി ആരംഭിക്കും. റഹാബ് ബ്ലോക്ക് മൂന്നിലെ മഴവെള്ള ശൃംഖല നവീകരണം, വൃത്തിയാക്കൽ, അറ്റകുറ്റപ്പണികൾ എന്നിവയും ഉടൻ ആരംഭിക്കും.
completed on time Highway and road renovation progressing